വിപണിയിലെത്തിയതു മുതല്‍ വന്‍ ഡിമാന്‍ഡാണ് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്ക്. ഇതേ സെഗ്മെന്റിലെ ഹ്യുണ്ടായ് ഐ20, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ എതിരാളികളെ പിന്തള്ളി മുന്നേറിക്കൊണ്ടിരിക്കുന്ന ബലേനോയ്ക്ക് വേണ്ടി ബുക്കുചെയ്ത് മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു ഇതുവരെ. എന്നാല്‍ ഈ ഇതിനൊരു പരിഹാരമായിരിക്കുകയാണ്. ബലേനോയുടെ നിര്‍മാണം മാരുതി ഇരട്ടിയാക്കിയിരിക്കുന്നു. മാസം 12000 ബലേനോകളായിരിക്കും ഇനി മാരുതിയുടെ പ്ലാന്റില്‍ നിന്ന് വിപണിയിലെത്തുക.
നിലവില്‍ 45000 ബുക്കിങ്ങുകളാണ് ബലേനോയ്ക്കുള്ളത്. നിര്‍മാണം ഇരട്ടിയാക്കിയതോടെ നാലു മാസത്തിനുള്ളില്‍ നിലവിലെ ബുക്കിങ്ങുകള്‍ക്ക് വാഹനം നല്‍കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടാതെ 2017 ല്‍ ഗുജറാത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന നിര്‍മാണശാലയില്‍ നിന്നും ബലേനോകള്‍ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.
2016 ഒക്ടോബറിലാണ് പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലേയ്ക്ക് ബലേനോ എത്തിയത്. എല്‍.ഇ.ഡി സഹിതമുള്ള റിയര്‍ കോംബിനേഷന്‍ ലാംപ്, ബോഡി കളേഡ് ഡോര്‍ ഹാന്‍ഡില്‍, ഔട്ടര്‍ റിയര്‍വ്യൂ മിറര്‍, ബംപര്‍, ഇ.ബി.ഡിയും എ.ബി.എസും, ഇരട്ട എയര്‍ബാഗ്, മുന്‍ സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനറും ഫോഴ്‌സ് ലിമിറ്ററും ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയൊക്കെ ബലേനോയുടെ വിവിധ വകഭേദങ്ങളില്‍ ലഭ്യമാണ്.
1.2 ലീറ്റര്‍, വി.വി.ടി പെട്രോള്‍, 1.3 ലീറ്റര്‍, ഡി.ഡി.ഐ.എസ് ഡീസല്‍ എന്‍ജിനുകളാണു കാറിന് കരുത്തേകുന്നത്. സ്വിഫ്റ്റിലെ പെട്രോള്‍ എന്‍ജിന്റെ ട്യൂണിങ് പരിഷ്‌കരിച്ചു ബലേനൊയിലെത്തുമ്പോള്‍ പരമാവധി 83 ബി.എച്ച്.പി കരുത്തും 115 എന്‍.എം ടോര്‍ക്കുമാണു സൃഷ്ടിക്കുന്നത്.
പലകുറി മികവു തെളിയിച്ച 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ പരമാവധി 74 ബി.എച്ച്.പി കരുത്തും 190 എന്‍.എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. പെട്രോള്‍ എന്‍ജിനൊപ്പം അഞ്ചു സ്പീഡ് മാനുവല്‍, സി.വി.ടി ഗിയര്‍ബോക്‌സുകളാണുള്ളത്. ഡീസല്‍ എന്‍ജിനു കൂട്ട് മാനുവല്‍ ഗീയര്‍ബോക്‌സ് മാത്രം.
6.40 ലക്ഷം രൂപ മുതലാണ് ബലേനോ ലഭ്യമാകുന്നത്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 27.39 കിലോമീറ്ററും പെട്രോള്‍ എന്‍ജിന് ലീറ്ററിന് 21.4 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.