| Wednesday, 4th September 2019, 3:39 pm

മാരുതി സുസൂക്കി ഗുരുഗ്രാമിലെ ഉത്പാദനം രണ്ട് ദിവസത്തേക്ക് നിര്‍ത്തുന്നു; മനേസറിലെ പ്ലാന്റും അടച്ചിടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ രണ്ട് ദിവസത്തേക്ക് ഉത്പാദനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച് മാരുതി സുസൂക്കി. ഗുരുഗ്രാമിലെ പാസഞ്ചര്‍ വാഹന നിര്‍മാണ യൂണിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടാനാണ് കമ്പനി തീരുമാനിച്ചിരിക്കന്നത്. ഇതിനൊപ്പം ഹരിയാനയിലെ മനേസറിലെ പ്ലാന്റും അടച്ചിടും.

സെപ്റ്റംബര്‍ 7 നും 9 നും പ്ലാന്റുകള്‍ അടച്ചിടാനാണ് മാരുതി സുസൂക്കി തീരുമാനിച്ചിരിക്കുന്നത്. രണ്ടു ദിവസും ‘നോ പ്രൊഡക്ഷന്‍ ഡേ’ ആയി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ മാസം മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ ആയിരത്തിലധികം താല്‍ക്കാലിക ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. പുതിയ ജോലിക്കാരെ എടുക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെക്കുകയും ഇതിനൊപ്പം മറ്റ് ചിലവ് ചുരുക്കല്‍ നടപടികളും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

” താത്ക്കാലിക ജോലിക്കാരെയാണ് ഇത് പെട്ടെന്ന് ബാധിക്കുന്നത്. ഇവിടെയും ഇത് തന്നെ സംഭവിച്ചു”- എന്നായിരുന്നു മാരുതി സുസുക്കിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചത്.

കമ്പനിയുടെ ഓഗസ്റ്റില്‍ ഉണ്ടായ മൊത്തം വില്‍പ്പനയില്‍ 33.7 ശതമാനം ഇടിവായിരുന്നു രേഖപ്പെടുത്തിയത്. 1,06,413 യൂണിറ്റായിരുന്നു വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,58,189 യൂണിറ്റായിരുന്നു. ആഭ്യന്തര വില്‍പ്പന 34.3 ശതമാനം ഇടിഞ്ഞ് 97,061 യൂണിറ്റായി. 2018 ഓഗസ്റ്റില്‍ ഇത് 1,47,700 യൂണിറ്റായിരുന്നു.

കോംപാക്റ്റ് സെഗ്മെന്റ് മോഡലുകളായ സ്വിഫ്റ്റ്, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ വില്‍പ്പന 23.9 ശതമാനം ഇടിഞ്ഞ് 54,274 യൂണിറ്റായി. കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് 71,364 ആയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മിഡ്-സൈസ്ഡ് കാറുകളായ സെഡാന്‍ സിയാസിന്റെ വില്‍പ്പന 1,596 യൂണിറ്റാണ് നേരത്തെ ഇത് 7,002 യൂണിറ്റായിരുന്നു. അതേസമയം വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പന 3.1 ശതമാനം ഉയര്‍ന്ന് 18,522 യൂണിറ്റിലെത്തി. മുന്‍വര്‍ഷം ഇത് 17,971 ആയിരുന്നു.

ഓഗസ്റ്റിലെ കയറ്റുമതി 10.8 ശതമാനം ഇടിഞ്ഞ് 9,352 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,489 യൂണിറ്റായിരുന്നു.

ഉല്‍പ്പാദന മേഖലയെ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വ്യവസായ വിദഗ്ധരുമായി നിരന്തരം ബന്ധപ്പെടുന്നതായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more