ന്യൂദൽഹി: അടുത്ത വർഷം ഏപ്രിലോടെ ഡീസൽ കാറുകളുടെ നിർമാണം അവസാനിപ്പിക്കുമെന്ന് കാർ നിർമാതാക്കളായ മാരുതി സുസുക്കി. 1.3 ലിറ്റർ ഡി.ഡി.ഐ.എസ്. എൻജിനുകൾ ഉപയോഗിക്കുന്ന കാറുകൾ നിർമ്മിക്കുന്നതാണ് മാരുതി അവസാനിപ്പിക്കുന്നത്.ഒരു വർഷത്തോട് കൂടി 1.3 ലിറ്റർ ഡീസൽ എൻജിനുകൾ നിർമ്മിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് മാരുതി സുസുക്കി തങ്ങളുടെ ഈ വർഷത്തെ സാമ്പത്തികഫല റിപ്പോർട്ടിൽ പറയുന്നു.
2020ഓടെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ബി.എസ്. 6 ചട്ടങ്ങൾ വരുന്നത് പരിഗണിച്ച് പെട്രോൾ അധിഷ്ഠിതമായ വാഹനങ്ങൾ ആയിരിക്കും നിർമ്മിക്കുക എന്നും കമ്പനി പറയുന്നുണ്ട്. നിലവിലുള്ള മാരുതിയുടെ പെട്രോൾ കാർ മോഡലുകളിൽ 16 എണ്ണം അടുത്ത വർഷത്തോടെ ബി.എസ് 6 നിലവാരത്തിലേക്ക് ഉയർത്തപ്പെടും.
എന്നാൽ ഡീസൽ വാഹനങ്ങൾ ഈ നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതി പദ്ധതി മാരുതി സുസുക്കിക്കില്ല. പെട്രോൾ വിലയും ഡീസൽ വിലയും പെട്രോൾ വിലയും തമ്മിലുള്ള അന്തരം കുറഞ്ഞത് കാരണം ഉപഭോക്താക്കൾക്ക് ഡീസൽ വാഹനങ്ങളിലുള്ള താത്പര്യം നഷ്ട്ടപ്പെട്ടതാണ് ഈ തീരുമാനത്തിൽ ഏതാണ് കാരണമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു.
എന്നാൽ, നിലവിലുള്ള സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ബ്രസ, എസ്ക്രോസ് മോഡലുകളുടെ ഡീസൽ പതിപ്പുകളെ ഈ തീരുമാനം ബാധിക്കില്ല. വിറ്റാര ബ്രസയുടെ പെട്രോൾ പതിപ്പ് അടുത്ത വർഷത്തോടെ പുറത്തിറങ്ങും. സിയാസ്, എർടിഗ എന്നിവയിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനാവും ബ്രസയുടെ പെട്രോൾ പതിപ്പിലും ഉപയോഗിക്കുക.