| Thursday, 13th September 2012, 3:19 pm

മാരുതി ആള്‍ട്ടോ 800 നാളെ പുറത്തിറങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തൊഴിലാളി പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയിരുന്ന മാരുതി മനേസര്‍ പ്ലാന്റില്‍ നിന്നുമുള്ള മാരുതി ആള്‍ട്ടോ 800 നാളെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്‌ .

മാരുതിയുടെ ഏറ്റവും ജനകീയമായ കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാരുതി 800 ന്റെ പിന്‍തലമുറക്കാരനാണ് ആള്‍ട്ടോ 800. ഹ്യൂണ്ടായി ഇയോണ്‍, ടാറ്റ നാനോ എന്നിവയോടാവും മാരുതി ആള്‍ട്ടോ 800 വിപണിയില്‍ മത്സരിക്കുക. രണ്ട് ലക്ഷത്തില്‍ താഴെയായിരിക്കും ആള്‍ട്ടോ 800 ന്റെ വില എന്നാണ് അറിയുന്നത്.[]

തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് ഏറെ പ്രതിസന്ധി നേരിട്ട മാരുതി മനേസര്‍ പ്ലാന്റ് ആള്‍ട്ടോ 800 ന്റെ വരവോടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്.

മാരുതി ഡിസയറിന്റെ 65000 ഓര്‍ഡറുകളാണ് തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് പെന്റിങ്ങിലായത്. മാരുതിയുടെ ഹാച്ച്ബാക്ക് വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുമെന്ന മോഡലാണ് ന്യൂ ഡിസയര്‍.

Latest Stories

We use cookies to give you the best possible experience. Learn more