[]ഗുഹവാത്തി: ഹുണ്ടായി, ജനറല്‍ മോട്ടോര്‍സ്, ടാറ്റാ മോട്ടോര്‍സ് എന്നീ കമ്പനികള്‍ക്ക്് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതക്കളായ മാരുതി സുസുക്കിയും വില വര്‍ദ്ധിപ്പിച്ചു.
എല്ലാ മോഡലുകള്‍ക്കും 3000 മുതല്‍ 10,000 രൂപ വരെയാണ് കമ്പനി വില വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഒക്ടോബര്‍ ആദ്യ വാരം മുതല്‍ നിലവില്‍ വരും.
ഡോളറുമായുള്ള താരതമ്യത്തില്‍ രൂപയുടെ വിലയിടിയിന്നതും ഉത്പാദന ചെലവിലും കയറ്റുമതി ചെലവിലുമുണ്ടായ വര്‍ദ്ധനവും മൂലമാണ് വില കൂട്ടാന്‍ നിര്‍ബന്ധിതരായതെന്ന് കമ്പനിയുടെ മാര്‍ക്കറ്റിംങ് ആന്‍ഡ് സെയില്‍സ് ചീഫ് മായന്‍ങ്ക് പരേക് പറഞ്ഞു.
ഹുണ്ടായി, ജനറല്‍ മോട്ടോര്‍സ്, ടാറ്റാ മോട്ടോര്‍സ് എന്നീ കമ്പനികള്‍ നേരത്തെ കാറുകളുടെ വില കൂട്ടിയിരുന്നു. സെപ്റ്റംബര്‍ 21 മുതല്‍ എല്ലാ മോഡലുകള്‍ക്കും വിലയില്‍ 24,000 രൂപയുടെ വര്‍ദ്ധനവ് വരുത്തുന്നതായാണ് കിര്‍ലോസ്‌ക്കര്‍ അറിയിച്ചിരുന്നു.
ഹ്യൂണ്ടായിയും ജനറല്‍ മോട്ടോര്‍സും വിലയില്‍ ഇരുപതിനായിരത്തോളം രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. പാസഞ്ചര്‍ കാറുകളുടെയും കൊമോര്‍സ്യല്‍ വാഹനങ്ങളുടെയും വിലയില്‍ ഒന്ന് മുതല്‍ ഒന്നര ശതമാനം വരെ വര്‍ദ്ധനവ് വരുത്താനാണ് ടാറ്റയുടെ തീരുമാനം.
പുതിയ മോഡലായ ഗ്രാന്റ് ഐ ടെണ്‍ ഒഴിച്ച് ബാക്കി എല്ലാ മോഡലുകള്‍ക്കും പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ കൂട്ടാനാണ് ടാറ്റ തീരുമാനിച്ചത്.
അധികം വൈകാതെ വില കൂട്ടുകയാണെന്ന പ്രഖ്യാപനവുമായി ജനറല്‍ മോട്ടോര്‍സുമെത്തി. ഈ വര്‍ഷം നാലാം തവണയാണ് ജനറല്‍ മോട്ടോര്‍സ് വില വര്‍ദ്ധിപ്പിക്കുന്നത്.
അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടാവുന്ന വര്‍ദ്ധനവിന്റെയും രൂപയുടെ മൂല്യം കുറയുന്നതിന്റെയും പാശ്ചാത്തലത്തിലാണ് കമ്പനികളുടെ തീരുമാനം.