| Friday, 12th April 2019, 11:21 pm

ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷത്തില്‍പരം സെലെറിയോ വിറ്റ് മാരുതി സുസുകി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദില്ലി: മാരുതി സുസുകി ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 1,03,734 സെലെറിയോ. മാരുതി തങ്ങളുടെ ജനപ്രിയത എന്നും നിലനിര്‍ത്തുന്നതായാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ പത്ത് ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായത്.

സെലെറിയോയുടെ ആകെ വില്‍പ്പനയില്‍ ഏകദേശം 31 ശതമാനം ഉപഭോക്താക്കളും എജിഎസ് വേരിയന്റാണ് വാങ്ങിയതെങ്കില്‍ 52 ശതമാനം പേരും ടോപ് ഇസഡ്എക്‌സ് വേരിയന്റാണ്. വില്‍പ്പനയുടെ 20%വും സിഎന്‍ജി വേരിയന്റുകളാണ് വിറ്റുപോയത്. 2014ലാണ് സെലെറിയോ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. മൊത്തം നാലുലക്ഷമാണ് ഈ മോഡലിന്റെ വില്‍പ്പന നടന്നത്. മാരുതിയുടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിച്ച ആദ്യകാറാണിത്.

We use cookies to give you the best possible experience. Learn more