സ്‌റ്റോക്ക് കുറയ്ക്കാനായി മാരുതി ഫാക്ടറികള്‍ ഇന്ന് അടച്ചിടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th June 2013, 10:23 am
[]മുംബൈ: ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് സ്‌റ്റോക്ക് കുറയ്ക്കാനായി ഫാക്ടറികള്‍ ഇന്ന് അടച്ചിടും.
മനേസറിലെയും ഗുര്‍ഗാവിലെയും ഫാക്ടറികളാണ് ഇന്ന് അടച്ചിടുന്നത്. ഉല്‍പാദനം കുറച്ച് സ്‌റ്റോക്ക് നിയന്ത്രിക്കാനാണിതെന്നു കമ്പനി അറിയിച്ചു. []
12 വര്‍ഷത്തിനിടെ രാജ്യത്തെ കാര്‍വിപണി നേരിടുന്ന മാന്ദ്യം മൂലമാണ് ഉല്‍പാദനം കുറയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതമായത്. മേയില്‍ കമ്പനിയുടെ കാര്‍ വില്‍പന കഴിഞ്ഞ വര്‍ഷം മേയിലേക്കാള്‍ 13% താഴ്ന്നിരുന്നു.
ജപ്പാനിലെ സുസുകി മോട്ടോര്‍ കോര്‍പറേഷന്‍ നിയന്ത്രിക്കുന്ന കമ്പനി, പ്രതിദിനം 5000 കാറുകളാണ് നിര്‍മിക്കുന്നത്. നാളെ ഷെഡ്യൂള്‍ ചെയ്ത അവധിയുണ്ട്.
ഇതിനു പുറമെ അറ്റകുറ്റ പണികള്‍ക്കായി 17 മുതല്‍ 22 വരെയും പ്ലാന്റുകളില്‍ ഉല്‍പാദനം മുടങ്ങും.