മുംബൈ: മാരുതിയുടെ പുതിയ കാര്‍ സിയാസ് ഫേസ്‌ലിഫ്റ്റ് ആഗസ്റ്റില്‍ വിപണിയിലെത്തും. മാരുതിയുടെ നെക്‌സ ഡീലര്‍ഷിപ് വഴിയാകും വില്‍പ്പന.
ജൂലായ് മുതല്‍ പ്രീ ബുക്കിംഗ് ആരംഭിക്കും. 103 ബി.എച്ച്.പിയും 138.4 എന്‍.എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് സിയാസിന് കരുത്തേകുക.
4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനില്‍ ഉള്ളത്. 1.3 ഡീസല്‍ ഹൈബ്രിഡ് എന്‍ജിന്‍ എന്നിവയും സിയാസില്‍ ഒരുക്കിയിട്ടുണ്ട്.
Also Read: ദിലീപിനെ തിരിച്ചെടുക്കുക വഴി സമൂഹത്തോട് വെല്ലുവിളി നടത്തുകയാണ് ‘അമ്മ’: എം.എ ബേബി
88.5 ബി.എച്ച്.പിയും 200 എന്‍.എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍ 5 സ്പീഡാണ് ഗിയര്‍ ബോക്‌സ്.
നീളം കൂടിയ ഹെഡ് ലാമ്പുകള്‍, എല്‍.ഇ.ഡി ടെ ടൈം റണ്ണിംഗ് ലാമ്പുകള്‍, ഫോഗ് ലാമ്പ്, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് സിയാസിന്റെ എക്സ്റ്റീരിയര്‍ സവിശേഷതകള്‍.
ക്രൂയിസ് കണ്‍ട്രോള്‍, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടാക്കോമീറ്റര്‍, അപ്‌ഹോള്‍സ്‌ട്രെ എന്നിവയാണ് അകത്തളത്തിലെ സവിശേഷത.