ഹൈബ്രിഡാകാന്‍ ബലേനോയും
Big Buy
ഹൈബ്രിഡാകാന്‍ ബലേനോയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th October 2016, 1:03 pm

മാരുതിയുടെ തന്നെ പ്രീമിയം സെഡാന്‍  സിയാസ്, എം.യു.വിയായ എര്‍ടിഗ തുടങ്ങിയ വാഹനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച എസ്.എച്ച്.വി.എസ്
മിഡ് ഹൈബ്രിഡ് സിസ്റ്റം തന്നെയാകും ബലേനോയിലും കമ്പനി ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഹൈബ്രിഡ് ശ്രേണിയിലേക്കിതാ മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയും. മാരുതിയുടെ തന്നെ പ്രീമിയം സെഡാന്‍  സിയാസ്, എം.യു.വിയായ എര്‍ടിഗ തുടങ്ങിയ വാഹനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച എസ്.എച്ച്.വി.എസ്
മിഡ് ഹൈബ്രിഡ് സിസ്റ്റം തന്നെയാകും ബലേനോയിലും കമ്പനി ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫിയറ്റ് നിര്‍മ്മിക്കുന്ന ബലേനോയിലെ 1.3 ലീറ്റര്‍ ഡി.ഡി.ഐ.എസ് ഡീസല്‍ എന്‍ജിന് ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ ഇന്ധനക്ഷമത ലിറ്ററിന് 27.39 കിലോമീറ്റര്‍ വരെ ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് നെക്‌സയിലൂടെ മാത്രം ലഭ്യമാകുന്ന ബലേനോയ്ക്ക് മികച്ച പ്രതികരണമാണ ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നത്. ഇതാണ് വാഹനത്തിന്റെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കാന്‍ കമ്പനിക്ക് പ്രേരണയായത്.

നേരത്തെ ബലേനോ ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ചിരുന്നു. ബലേനോയുടെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ലഭ്യമാണ്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പരമാവധി 83 ബി.എച്ച്.പി കരുത്തും 115 എന്‍.എം ടോര്‍ക്കും പുറത്തെടുക്കും. 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ പരമാവധി 74 ബി.എച്ച്.പി കരുത്തും 190 എന്‍.എം ടോര്‍ക്കുമാണ്. സൃഷ്ടിക്കുക.

ഹ്യൂണ്ടായ് ഐ 20, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗന്‍ പോളോ എന്നിവയാണ് ബലേനോയുടെ പ്രധാന എതിരാളികള്‍.