| Thursday, 6th November 2014, 11:31 am

മറുമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്


സ്‌നേഹമുള്ളവര്‍ക്ക് സ്വതന്ത്രമായി ഉമ്മ വെക്കാനും കെട്ടിപ്പിടിക്കാനും കഴിയാത്ത ഒരു സാമൂഹികാന്തരീക്ഷം അശ്ലീലമാണ്.


ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ക്ക് ആഴമുള്ള ഒരുള്ളമുണ്ട്. എന്റെ ഒരു സുഹൃത്തിന്റെ മോള്‍ എന്തോ വികൃതി കാട്ടിയപ്പോള്‍ നീ ഒരു ചീത്ത കുട്ടിയാണെന്ന് ദേഷ്യത്തോടെ പറഞ്ഞു. അപ്പോള്‍ ആ മോള്‍ നിവര്‍ന്നുനിന്നു ഒരു മറുപടി: ഞാന്‍ ചെയ്തത് ഒരു ചീത്ത കാര്യമാണ്. എന്നാല്‍ ഞാന്‍ ഒരു ചീത്ത കുട്ടിയല്ല.(i did a bad thing. but i am not a bad girl)


വിളിക്കുന്നവരെല്ലാം അവരുടെ നോവുകളാണ് കൂടുതലും പറയുക. തിരക്കുകൂട്ടാതെ വെറുതെ കേട്ടുകൊണ്ടിരിക്കുകയും അതേയോ, അതേയോ എന്നും എന്താ ചെയ്യാ, എന്താ ചെയ്യാ എന്നും ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുകയുമാണ് ആകെ ഞാന്‍ ചെയ്യുന്നത്.

ഒരിക്കല്‍ ഞാന്‍ ഒരു സുഹൃത്തിനോട് ചോദിച്ചു: ഞാന്‍ ആരോടും പരിഹാരം ഒന്നും പറയാറില്ല. എന്നിട്ടും എന്താ ആളുകള്‍ വീണ്ടും വീണ്ടും വിളിക്കുന്നേ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പരിഹാരം പറയാന്‍ തുടങ്ങിയാല്‍ അതോടെ ആളുകളുടെ വിളി നില്‍ക്കും. പരിഹാരമല്ല മറിച്ച് കേള്‍ക്കാന്‍ ഒരു ചെവിയാണ് അവര്‍ തേടുന്നത്.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ആ സുഹൃത്ത് പറഞ്ഞത് അക്ഷരംപ്രതി ഞാന്‍ തുടരുന്നുണ്ട്.. അറിയാതെ ആരോടെങ്കിലും ഒരു പരിഹാരം പറഞ്ഞുപോയാല്‍ അതിനുള്ളത് വൈകാതെതന്നെ കിട്ടാറുമുണ്ട്…

We use cookies to give you the best possible experience. Learn more