| Monday, 16th July 2018, 12:07 pm

കരളലിയിപ്പിക്കും ഈ കാഴ്ച; കാശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്റെ ശവമഞ്ചത്തിന് മുകളില്‍ അഞ്ച് മാസം പ്രായമായ മകളെ കിടത്തി ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: കണ്ണ് നിറയാതെ ആര്‍ക്കും ആ കാഴ്ച കണ്ടുനില്‍ക്കാനാവില്ലായിരുന്നു. കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹത്തിന് മുകളിലായി അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കിടത്തിയപ്പോള്‍ അവള്‍ പേടിച്ചുകരഞ്ഞില്ല. ഒന്ന് അനങ്ങുക പോലും ചെയ്യാതെ ചുറ്റും ഏവരേയും നോക്കി കണ്ണുമിഴിച്ചു കിടന്നു.

ശവമഞ്ചത്തിന് മുകളിലായിരുന്നില്ല അവര്‍ യഥാര്‍ത്ഥത്തില്‍ ആ കുഞ്ഞിനെ കിടത്തിയത്. സ്വന്തം അച്ഛന്റെ നെഞ്ചിലായിരുന്നു. ആചാരത്തിന്റെ ഭാഗമായി മകളെ കൊണ്ട് തന്നെയായിരുന്നു അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയതും.


ഫ്രാന്‍സിന്റെ ലോകകപ്പ് ജയത്തില്‍ പുതുച്ചേരിക്ക് പ്രത്യേക അഭിനന്ദനം; കിരണ്‍ ബേദിയുടെ ട്വീറ്റിനെ ട്രോളി സോഷ്യല്‍ മീഡിയ


ആര്‍മി പാരാട്രൂപ്പറായിരുന്ന മുകുത് ബിഹാരി മീന കഴിഞ്ഞ ദിവസം കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടത്. 25 കാരനായ മീന ലഥാനിയ ഗ്രാമത്തില്‍ നിന്നാണ് ആര്‍മിയില്‍ എത്തിയത്. ജൂലൈ 11 ന് വീട്ടിലെത്തി തിരിച്ചെത്തിയതായിരുന്നു ഇദ്ദേഹം.

“കണ്ണുനിറയാതെ ആ കാഴ്ച കാണാനാവില്ലായിരുന്നു. ഒന്നു കരയുക പോലും ചെയ്യാതെ നീ അതിന് മുകളില്‍ കിടന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നീ നിന്റെ അച്ഛന്റെ മുഖം കണ്ടിരുന്നു. നിന്റെ നിഷ്‌ക്കളങ്കതയില്‍ വിതുമ്പുകയായിരുന്നു അവിടെ നിന്ന ഞങ്ങളോരോരുത്തരും.
നിന്റെ അച്ഛന്‍ മാത്രമായിരുന്നു അവിടെ നില്‍ക്കുന്ന ഓരോരുത്തരുടേയും മനസില്‍. – ജാലവാര്‍ ജില്ലാ കളക്ടര്‍ ജിതേന്ദ്ര സോണിയുടെ വൈകാരികയമായ കുറിപ്പ് ഇങ്ങനെയായിരുന്നു.


ഇത് ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ വിജയം


ഇവിടുത്തുകാര്‍ മാത്രമല്ല ഈ രാജ്യം തന്നെ നിനക്കൊപ്പമുണ്ടെന്നും മിടുക്കിയായി വളരണമെന്നും പിതാവിന്റെ ധീര രക്തസാക്ഷിത്വത്തില്‍ നിനക്ക് അഭിമാനിക്കാമെന്നും ഇദ്ദേഹം കുറിച്ചു.

We use cookies to give you the best possible experience. Learn more