| Friday, 24th December 2021, 12:29 pm

ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തി ഹിന്ദുത്വ പ്രവര്‍ത്തകര്‍; മുസ്‌ലിങ്ങളെ കൊല്ലാനുള്ള ഹിന്ദുയുവവാഹിനിയുടെ ആഹ്വാനത്തിനെതിരെ ടെന്നീസ് ഇതിഹാസം മര്‍ട്ടിന നവരത്തിലോവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിനെ വിമര്‍ശിച്ച് ടെന്നീസ് ഇതിഹാസം മര്‍ട്ടിന നവരത്തിലോവ.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെങ്കില്‍ മുസ് ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നുള്‍പ്പെടെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്വാനത്തിന്റെ വീഡിയോ പങ്കുവെച്ചാണ് മര്‍ട്ടിനയുടെ വിമര്‍ശനം.

ഈ നടക്കുന്നതൊക്കെ എന്താണെന്ന് അവര്‍ ട്വീറ്റ് ചെയ്തു.

ഹിന്ദു യുവവാഹിനിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്.

പ്രതിഷേധം രൂക്ഷമായതിന് പിന്നാലെയാണ് പൊലീസ് വിദ്വേഷ പ്രസംഗത്തില്‍ നടപടിയെടുക്കാന്‍ തയ്യാറായത്.

മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

ഡിസംബര്‍ 17 മുതല്‍ 20വരെ നടന്ന ഒരു പരിപാടിലായിരുന്നു ആഹ്വാനം.

സംഭവത്തിന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് നടപടി എടുക്കുന്നത്. നിലവില്‍ ഒരാള്‍ക്കെതിരെ മാത്രമാണ് കേസ് എടുത്തിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Martina Navratilova reacts to Hindutva leaders’ hate speech video targeting minorities in India

Latest Stories

We use cookies to give you the best possible experience. Learn more