ഇസ്‌ലാമാബാദ്: പീഡനത്തിന് കാരണം സ്ത്രീകളുടെ മോശം വസ്ത്രധാരണമാണെന്ന വിവാദ പരാമര്‍ശം നടത്തിയ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ കടുത്ത വിമര്‍ശനവുമായി ടെന്നീസ് ഇതിഹാസതാരം മാര്‍ട്ടിന നവരത്തിലോവ.
ഇമ്രാന്‍ ഖാനോട് ലജ്ജ തോന്നുന്നുവെന്നും നിങ്ങള്‍ക്ക് ഇതിനെക്കുറിച്ചൊക്കെ നന്നായി അറിയാമല്ലോ എന്നും മാര്‍ട്ടിന തന്റെ ട്വീറ്റില്‍ പറയുന്നു. നിങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ നന്നാവാന്‍ പറ്റില്ലെന്നും മാര്‍ട്ടിന വിമര്‍ശിക്കുന്നു.
ഒരു ലൈവ് ടെലിവിഷന്‍ ഷോയിലായിരുന്നു ഇമ്രാന്‍ ഖാന്റെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ അവരുടെ പങ്ക് കൃത്യമായി ചെയ്തിരിക്കണം. പര്‍ദ്ദ ധരിക്കുന്നത് പ്രലോഭനം ഒഴിവാക്കാനാണ്. എല്ലാ ആണുങ്ങള്‍ക്കും ഇച്ഛാ ശക്തിയില്ല. നിങ്ങള്‍ അശ്ലീലത പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നാല്‍ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
This deserves a big F U Imran. You really do know better than this, but clearly you are not better than this…shame on you. https://t.co/2dUS8cgbSq
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പ്രധാനമന്ത്രി എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിനായിരുന്നു വിവാദപരമായ മറുപടി.
ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.
വിവാദ പ്രസ്താവനയില്‍ ഇമ്രാന്‍ ഖാന്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി പാകിസ്താനിലെ ദി ഇന്‍ഡിപെന്‍ഡന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ രംഗത്തെത്തി. വനിതാവകാശ സംഘടനകളും പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക