| Wednesday, 20th November 2019, 12:27 pm

ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പുതിയ സിനിമ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വെറൈറ്റി കാസ്റ്റിംഗ് കോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കോള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

പിറവം, പുത്തന്‍കുരിശ്, കോലഞ്ചേരി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരെയാണ് സംവിധായകന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് തേടുന്നത്. ഈ സ്ഥലങ്ങളില്‍ കാസ്റ്റിംഗ് കോളിന്റെ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഈ നാട്ടില്‍ നിന്നും അഭിനേതാക്കളെ തേടുന്നു..!’ എന്ന് പറഞ്ഞു തുടങ്ങുന്നതാണ് ഫ്‌ളക്‌സുകള്‍. നവംബര്‍ 24 ഞായറാഴ്ച്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെ പിറവം കിങ്ഡം പബ്ലിക് സ്‌കൂളില്‍ വെച്ചാണ് ഓഡിഷന്‍ നടത്തുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുഞ്ഞാക്കോ ബോബനും ജോജു ജോര്‍ജുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം അടുത്ത ജനുവരിയോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.

DoolNews Video

We use cookies to give you the best possible experience. Learn more