| Friday, 12th May 2017, 10:56 am

വിധിയെ വെല്ലുവിളിച്ച് ആ രണ്ടു വിരലുകളില്‍ ഗുപ്റ്റില്‍ പറന്നുയര്‍ന്നു; നിലം തൊട്ടത് പഞ്ചാബിന്റെ വിജയമുറപ്പിച്ച വിക്കറ്റുമായി, കാണാം ഗുപ്റ്റിലിന്റെ വാക്കുകളിലൊതുങ്ങാത്ത ക്യാച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സ്വന്തം തട്ടകമായ വാങ്കഡയില്‍ മുംബൈ ഇന്ത്യന്‍സിന്റെ ചങ്കു തകര്‍ത്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വിജയം കൈവരിച്ചു. പഞ്ചാബിന്റെ വിജയത്തിന് കടപ്പെട്ടിരിക്കുന്നത് മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ അസാമാന്യ ഫീല്‍ഡിംഗിനോട് കൂടിയാണ്. മുംബൈയുടെ മിക്കതാരങ്ങളേയും പുറത്തേക്കുള്ള വഴി കണ്ടത് ഗുപ്റ്റിലിന്റെ ക്യാച്ച് കാരണമാണ്.

എന്നാല്‍ ഇന്നലെ ഗുപ്റ്റിലെടുത്ത ക്യാച്ചുകളില്‍ ഒരെണ്ണം അവയില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നു. ബ്രില്ല്യന്‍സു കൊണ്ടും സാഹസികത കൊണ്ടുമെല്ലാം ഈ ക്യാച്ച് ഐ.പി.എല്ലിന്റെ പത്താം സീസണിലെ മികച്ച ക്യാച്ചുകളിലൊന്നായിരിക്കുമെന്ന് നിസ്സംശയം പറയാം.


Also Read: ‘സഹോ’ സംവിധായകനോട് ദേഷ്യപ്പെട്ട് പ്രഭാസ്


കത്തി നിന്ന മുംബൈയുടെ വെസ്റ്റ് ഇന്‍ഡീസ് താരം സിമ്മണ്‍സിനെയാണ് ഗുപ്റ്റില്‍ പറന്ന് പിടിച്ചത്. പഞ്ചാബ് നായകന്‍ മാക്‌സ് വെല്ലിന്റെ പന്തിനെ സിമ്മണ്‍സ് ബൗണ്ടറി ലക്ഷ്യമാക്കി പറത്തുകയായിരുന്നു. എന്നാല്‍ അടിച്ച സിമ്മണ്‍സിനേയും എറിഞ്ഞ മാക്‌സിയേയും അത്ഭുതപ്പെടുത്തി കൊണ്ട് ഗുപ്റ്റില്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്നും ചാടിയുയര്‍ന്നു. വിരലുകള്‍ നഷ്ടപ്പെട്ട കാലുകളുമായി വിധിയോട് പൊരുതിയ പോലെ..

എത്താക്കൊമ്പെന്നുറച്ച പന്തിനെ അസാമാന്യ പ്രകടനത്തിലൂടെ ഗുപ്റ്റില്‍ കൈയിലൊതുക്കി. ബൗണ്ടറി ലൈന്‍ കടന്നിട്ടിലെന്നുറപ്പു വരുത്തി ഗുപ്റ്റില്‍ ചെറിയ ചിരിയോടെ മാക്‌സിയ്ക്ക് അരികിലേക്ക് ഓടി. മുംബൈയുടെ വീഴ്ച്ചയ്ക്ക് തുടക്കം കുറിച്ച നിമിഷം ആഘോഷിക്കാനായി.

റണ്‍മഴ കണ്ട മത്സരത്തില്‍ പഞ്ചാബിനായിരുന്നു വിജയം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനെ ഏഴ് റണ്‍സിനാണ് ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് തോല്‍പ്പിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുബൈയുടെ പോരാട്ടം 223 ല്‍ അവസാനിച്ചു. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഐപിഎല്ലില്‍ ഇത്തവണത്തെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണ് പഞ്ചാബ് നേടിയത്.


Don”t Miss: ‘പരിമിതികള്‍ പറഞ്ഞ് ഓടിയൊളിക്കുന്നവര്‍ ഇതൊന്ന് വായിക്കണം’; നമുക്ക് കാണാനാവാത്ത ലോകങ്ങള്‍ ‘കാണുന്ന’ അഫ്‌സല്‍ കശ്മീരും ദല്‍ഹിയും നോര്‍ത്ത് ഈസ്റ്റും കടന്ന് യാത്ര തുടരുകയാണ്


സ്‌കോര്‍, പഞ്ചാബ് മൂന്നിന് 230; മുംബൈ ആറിന് 223 . 55 പന്തില്‍ 93 റണ്‍സെടുത്ത ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയാണ് പഞ്ചാബിന്റെ വിജയശില്‍പിയും കളിയിലെ താരവും. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന മുംബൈയ്ക്ക് എട്ട് റണ്‍സ് നേടാനേ സാധിച്ചുള്ളൂ. വെടിക്കെട്ട് താരം പൊള്ളാര്‍ഡ് ക്രീസില്‍ ഉണ്ടായിട്ടും വിജയം പിടിച്ചെടുക്കാന്‍ മുംബൈയ്ക്ക് സാധിച്ചില്ല. മികച്ച രീതിയില്‍ അവസാന ഓവര്‍ പൂര്‍ത്തീകരിച്ച മോഹിത് ശര്‍മയാണ് മുംബൈയെ കുരുക്കിയത്.

We use cookies to give you the best possible experience. Learn more