മലയാള സിനിമയിൽ മമ്മൂട്ടി അഭിനയിച്ച ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ എന്ന സിനിമയിലൂടെയാണ് ജി. മാര്‍ത്താണ്ഡന്‍ ആദ്യമായി സംവിധാന രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ ആദ്യ ഷോട്ട് എടുത്തപ്പോൾ തന്റെ കയ്യിൽ നിന്നും പോയിരുന്നെന്ന് മാർത്താണ്ഡൻ പറയുന്നു. മമ്മൂട്ടിയെയും മോഹൻലാലിന്റേയും അഭിനയത്തെക്കുറിച്ച് താനൊന്നും പറയാൻ ആരുമില്ലെന്നും അവരെല്ലാം ലോകം കണ്ട വലിയ നടന്മാരാണെന്നും മാർത്താണ്ഡൻ പറഞ്ഞു.
മമ്മൂട്ടിയെ വെച്ച് പടം ചെയ്യണമെന്നായിരുന്നു തന്റെ ആദ്യ ആഗ്രഹമെന്നും രണ്ട് പടം അദ്ദേഹത്തെ വെച്ച് ചെയ്യാൻ കഴിഞ്ഞെന്നും മാർത്താണ്ഡൻ പറയുന്നുണ്ട്. ഇനി മോഹൻലാലിനെ വെച്ചാണ് ചെയ്യാനുള്ളതെന്നും അത് ശ്രമിച്ചാൽ നടക്കുമെന്നും മാർത്താണ്ഡൻ കൂട്ടിച്ചേർത്തു. സൈന സൗത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂട്ടി സാറിന്റെ ആദ്യ ഷോട്ട് എടുത്തപ്പോൾ തന്നെ എന്റെ കയ്യിൽ നിന്നും പോയിരുന്നു. അപ്പോൾ ഞാൻ ഭയങ്കര ഇമോഷണൽ ആയി. അവരുടെ അഭിനയത്തെക്കുറിച്ച് നമ്മൾ വീണ്ടും വീണ്ടും പറഞ്ഞിട്ട് കാര്യമില്ല. അവർ ലോകം കണ്ട വലിയ നടന്മാരായി മാറിക്കഴിഞ്ഞു. നമ്മൾ അവരെ കുറിച്ച് പറയുന്നതിന്റെ ആവശ്യമില്ല.
അവർക്ക് എത്തിപ്പെടാൻ ഇനി ഒന്നുമില്ല. മമ്മൂട്ടി സാറും മോഹൻലാൽ സാറും 40 വർഷമായിട്ട് സിനിമയിൽ നിൽക്കുകയല്ലേ. മമ്മൂട്ടി സാറിനെ വെച്ച് സിനിമ ചെയ്യാൻ സാധിച്ചു എന്നത് തന്നെ വലിയ കാര്യം. ഇനി ലാൽസാറിനെ വെച്ചിട്ടാണ് സിനിമ ചെയ്യാനുള്ളത് എപ്പോൾ നടക്കും എന്ന് അറിയില്ല. ശ്രമം നടക്കുന്നുണ്ട്.
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ട് അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വരുമ്പോൾ മമ്മൂട്ടി സാറിനെ വെച്ച് പടം ചെയ്യണമെന്ന് ആഗ്രഹിച്ചാൽ വന്നത്. ഞാൻ ആദ്യത്തെ സിനിമ മമ്മൂട്ടി കോമഡി സാറിനെ വെച്ച് തന്നെ ചെയ്തു. ഒന്നല്ല രണ്ടെണ്ണം അടുപ്പിച്ച് ചെയ്യാൻ പറ്റി. അത് ചെയ്യാൻ പറ്റിയിട്ടുണ്ടെങ്കിൽ ഇതും സാധിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. നമ്മൾ ശ്രമിക്കുക അത്രമാത്രം,’ജി. മാർത്താണ്ഡൻ പറഞ്ഞു.
‘മഹാറാണി’യാണ് ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം. നവംബർ 24നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, ബാലു വര്‍ഗീസ്, നിഷ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രമാണ് മഹാറാണി. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.
Content Highlight: Marthandan said that when he took the first shot of Mammootty sir went out of his hand