[] തൂമ്പ: ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് ശരവേഗം പകരാന്‍ കെല്‍പുള്ള പി.എസ്.എല്‍.വി-സി 25 ചൊവ്വയിലെത്താന്‍ ഇന്നു മുതല്‍ കൃത്യം 100 ദിവസം ബാക്കി. ദിവസമെണ്ണി ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) കൗണ്ട്ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു.
ഇന്നേക്ക് 100 ദിവസം തികയുന്ന സെപ്തംബര്‍ 24ന് ആയിരിക്കും ചൊവ്വയിലെത്തുക. എം.ഒ.എം (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) എന്നു പേരിട്ടിരിക്കുന്ന ദൗത്യം ഇതിനകം ചൊവ്വയിലേക്കുള്ള മൊത്തം ദൂരത്തിന്റെ 70 ശതമാനവും പിന്നിട്ടതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.
എം.ഒ.എം ഇപ്പോള്‍ ഭൂമിയില്‍ നിന്നും 108 മില്യണ്‍ കിലോമീറ്റര്‍ അകലെത്തിയിട്ടുണ്ട്. ഭൂമിയില്‍ നിന്നും ഒരു സന്ദേശം അയച്ചാല്‍ ഈ ഉപഗ്രഹ പേടകത്തിലെത്തണമെങ്കില്‍ ആറ് മിനുറ്റ് എടുക്കും.
2013 മെയ് അഞ്ചിനാണ് പി.എസ്.എല്‍.വി-സി 25 വിക്ഷേപിച്ചിരുന്നത്. ദൗത്യം യാതൊരു കേടുപാടുമില്ലാതെ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണെന്നും കൃത്യ സമയത്തു തന്നെ ചൊവ്വയിലെത്തിച്ചേരുമെന്ന് പ്രതീക്ഷക്കുന്നതായും ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു.