വിവാഹത്തിന് ശേഷം ഒരാഴ്ചത്തെ അവധി അപേക്ഷിക്കാന്‍ സ്‌കൂളിലേക്ക് വിളിച്ചപ്പോള്‍ “ഇനി സ്‌കൂളിലേക്കു വരണ്ട” എന്ന മറുപടിയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്.
പാലക്കാട്: മുസ്‌ലീം യുവാവിനെ വിവാഹം ചെയ്ത ഹിന്ദു അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. കഴിഞ്ഞ ശനിയാഴ്ച സി.പി.ഐ.എമ്മിന്റെ പാലക്കാട് വാണിയംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ചായിരുന്നു മുഹമ്മദ് ഹാരിസിന്റേയും ശരണ്യയുടേയും വിവാഹം.
വിവാഹത്തിന് ശേഷം ഒരാഴ്ചത്തെ അവധി അപേക്ഷിക്കാന്‍ സ്‌കൂളിലേക്ക് വിളിച്ചപ്പോള്‍ “ഇനി സ്‌കൂളിലേക്കു വരണ്ട” എന്ന മറുപടിയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്.
തൃശ്ശൂര്‍ ചെറുതുരുത്തി അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.പി വിഭാഗം അദ്ധ്യാപികയായിരുന്നു ശരണ്യ. എന്നാല്‍ വിവാഹ ശേഷം ഒരാഴ്ച അവധി ആവശ്യപ്പെട്ട് സ്‌കൂളിലേക്ക് വിളിച്ചപ്പോഴാണ് ഇനി സ്‌കൂളിലേക്ക് വരേണ്ടതില്ലെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് ശരണ്യയുടെ ഭര്‍ത്താവ് മുഹമ്മദ് ഹാരിസ് പറഞ്ഞു.
പഠിപ്പിക്കാനായി ഇനി സ്‌കൂളിലേക്ക് വരേണ്ടെന്നും സര്‍ട്ടിഫിക്കറ്റുകളും ബാക്കി നല്‍കാനുള്ള കുടിശികയും അങ്ങോട്ട് അയച്ച് തരാമെന്നുമാണ് അധികൃതര്‍ ശരണ്യയെ അറിയിച്ചത്.
അത് നേരില്‍ വാങ്ങിക്കാനായി സ്‌കൂളിലേക്കു വന്നോട്ടെ എന്ന് ചോദിച്ചപ്പോള്‍ “വേണ്ട വേണ്ട അതെല്ലാം അങ്ങോട്ട് അയച്ച് തന്നോളാം” എന്നായിരുന്നു മറുപടിയെന്നും മുഹമ്മദ് ഹാരിസ് പറയുന്നു.
എം.എ ബി.എഡ് യോഗ്യതയുള്ള ശരണ്യ കഴിഞ്ഞ രണ്ട് വര്‍ഷമായി അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായിരുന്നു.
Also Read: മുസ്‌ലിം യുവാക്കള്‍ക്കെതിരെ സ്ഥിരമായി ഐ.എസ് ബന്ധം ആരോപിച്ച് പരാതി; അഭിഭാഷകനെ ഹൈക്കോടതി ശിക്ഷിച്ചു
ആറ് വര്‍ഷമായി ഹാരിസും ശരണ്യയും പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ട് വീട്ടുകാരും വിവാഹം എതിര്‍ത്തതോടെയാണ് പാര്‍ട്ടി ഓഫീസില്‍ വച്ച് വിവാഹം നടത്തിയത്.
മുഹമ്മദ് ഹാരിസിന്റേയും ശരണ്യയുടേയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലും വലിയ ആഘോഷമായിരുന്നു.