ചെന്നൈ: ലിവിങ് ടുഗെദര്‍ ബന്ധത്തിന് അംഗീകാരം നല്‍കുന്ന നിയമം നിലവില്‍ വന്നതിനുശേഷം ‘സംസ്‌കാരം’ എന്ന വാക്കിന്റെ അര്‍ത്ഥം നഷ്ടപ്പെട്ടതായി മദ്രാസ് ഹൈക്കോടതി. വിവാഹം ഒരു ആചാരപരമായ സംഭവമാണെന്ന് ഇപ്പോഴത്തെ തലമുറ മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
‘വിവാഹം ഒരു കരാറല്ല, മറിച്ച് കര്‍മ്മപരമാണെന്ന് ഇന്നത്തെ തലമുറ മനസ്സിലാക്കണം. തീര്‍ച്ചയായും, 2005 ലെ ഗാര്‍ഹിക പീഡന നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ‘സംസ്‌കാരം’ എന്ന വാക്കിന് അര്‍ത്ഥമില്ല. ‘ഈഗോ’, ‘അസഹിഷ്ണുത’ എന്നിവ പാദരക്ഷകള്‍ പോലെയാണെന്നും അവര്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ വീട്ടിന് പുറത്തുവെയ്ക്കണമെന്ന് ഭര്‍ത്താവും ഭാര്യയും തിരിച്ചറിയണം, അല്ലാത്തപക്ഷം, കുട്ടിയോ കുട്ടികളോ ആയിരിക്കും ദുരിതം അഭിമുഖീകരിക്കേണ്ടി വരിക എന്നുമാണ് ജസ്റ്റിസ് വൈദ്യനാഥന്‍ പറഞ്ഞത്.
അതേസമയം, ലിവിങ് ടുഗെദര്‍ കുറ്റകരമായി കണക്കാക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് സുധിര്‍ മിത്തലാണ് പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുന്നതിനെ ചോദ്യം ചെയ്യാനാകില്ലെന്ന് പറഞ്ഞത്.
ഒരുമിച്ച് ജീവിക്കുന്നതിന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച കമിതാക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്നും കോടതി ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇരുവരുടേയും ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു.
‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സാമൂഹ്യമായി സ്വീകാര്യത കൂടുന്നുണ്ട്. ലിവിങ് ടുഗെദര്‍ ഒരിക്കലും കുറ്റകൃത്യമല്ല. മറ്റെല്ലാ പൗരന്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ ലിവിങ് ടുഗെദറായിട്ടുള്ള ദമ്പതികള്‍ക്കുമുണ്ട്,’ കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Marriages lost ‘sacrament’ due to recognition of live-in relationships, says Madras HC