വിവാഹം രണ്ട് വര്‍ഷത്തിന് ശേഷം മാത്രം: അര്‍ച്ചന കവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th February 2014, 1:02 pm
[] നീലത്താമരയുടെ രണ്ടാം പതിപ്പിലൂടെ മലയാളത്തിന് ലഭിച്ച നായികയാണ് അര്‍ച്ചന കവി.
തുടര്‍ന്ന് മമ്മി അന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയ്യങ്കരിയാകുകയും ചെയ്തു അര്‍ച്ചന.
അടുത്തിടെ അര്‍ച്ചനയുടെ വിവാഹമാണെന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ താന്‍ അടുത്തൊന്നും വിവാഹിതയാകുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ താരമിപ്പോള്‍.
രണ്ട് വര്‍ഷത്തിന് ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങൂ എന്നും അര്‍ച്ചന പറഞ്ഞു.
ബിരുദ പഠനം പൂര്‍ത്തിയാക്കിയ അര്‍ച്ചന ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് ചെയ്യാനുള്ള പുറപ്പാടിലാണിപ്പോള്‍.
ടു നൂറാ വിത്‌ലവ് ആണ് അര്‍ച്ചനയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസിന്റെ സുഹൃത്തായ ഡോക്ടറിന്റെ വേഷമാണ് അര്‍ച്ചന കൈകാര്യം ചെയ്യുന്നത്.