ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജി ടോക്കിയോയില്‍ തങ്ങളുടെ പ്രീ സീസണ്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചെങ്കിലും ശ്രദ്ധ മുഴുവന്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ക്ലബ്ബിലെ ഭാവിയിലാണ്. ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എംബാപ്പെയെ ജപ്പാനിലേക്കുള്ള പ്രീ സീണണ്‍ ട്രിപ്പില്‍ പി.എസ്.ജി ഉള്‍പ്പെടുത്തിയിരുന്നില്ല.
ടോക്കിയോയില്‍ വെച്ച് ടീം പി.എസ്.ജി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. എംബാപ്പെ വിഷയത്തില്‍ അദ്ദേഹത്തിന്റെ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. എംബാപ്പെ ഒരു അസാധാരണ കളിക്കാരനാണെന്നും പി.എസ്.ജിയിലെ നിര്‍ണായക താരമാണെന്നും മാര്‍ക്വിഞ്ഞോസ് പറഞ്ഞു. അതുകൊണ്ട് അദ്ദേഹം ക്ലബ്ബില്‍ തുടരുമെന്ന തീരുമാനത്തിലെത്തി തങ്ങളെ സഹായിക്കാന്‍ തിരികെയെത്തുമെന്ന പ്രതീക്ഷയുണ്ടെന്നും മാര്‍ക്വിഞ്ഞോസ് പറഞ്ഞു.
‘എംബാപ്പെ ഒരു അസാധാരണ കളിക്കാരനാണ്. മികച്ച കളിക്കാര്‍ എപ്പോഴും ക്ലബ്ബിലുണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഈ സീസണില്‍ എംബാപ്പെ തിരിച്ചുവന്ന് ഞങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയുണ്ട്,’ മാര്‍ക്വിഞ്ഞോസ് പറഞ്ഞു.
അതേസമയം, 2024 വരെയാണ് എംബാപ്പെക്ക് പി.എസ്.ജിയില്‍ കരാറുള്ളത്. കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷം കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് സാധ്യമല്ലെന്നും 2024ല്‍ ഫ്രീ ഏജന്റായി തനിക്ക് ക്ലബ്ബ് വിടണമെന്നും എംബാപ്പെ പാരീസിയന്‍സിനെ അറിയിക്കുകയായിരുന്നു.
പി.എസ്.ജിയില്‍ നിന്ന് വിടവാങ്ങിയതിന് ശേഷം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ ചേരാനാണ് എംബാപ്പെയുടെ പദ്ധതിയെന്ന് വിവിധ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വിഷയത്തില്‍ എംബാപ്പെ തന്റെ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.