2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയാണ് കീരീടം സ്വന്തമാക്കിയത്. മാര്‍നസ് ലാബുഷാനെയും ട്രാവിസ് ഹെഡുമായിരുന്നു ടീമിനെ വിജയത്തിലെത്തിച്ചത്. ട്രാവിസ് സെഞ്ച്വറി നേടി മിന്നും പ്രകടനമായിരുന്നു മത്സരത്തില്‍ കാഴ്ചവെച്ചത്.
മര്‍നസ് ലബുഷാനെയും നിര്‍ണായക പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 110 പന്തില്‍ 58 റണ്‍സ് നേടി ഫൈനലില്‍ ഓസീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം തന്റെ എക്‌സ് അക്കൗണ്ടില്‍ ഒരു പോസ്റ്റ് ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
2023 ലോകകപ്പ് ഫൈനലില്‍ അര്‍ധ സെഞ്ച്വറി നേടിയ തന്റെ ബാറ്റിന്റെ മോശം അവസ്ഥ പ്രദര്‍ശിപ്പിച്ച് ‘ലോകകപ്പ് ഫൈനല്‍ ബാറ്റില്‍ നിന്ന് വിരമിക്കാനുള്ള സമയമായെന്ന് കരുതുന്നു’ എന്ന ഒരു പോസ്റ്റാണ് താരം പങ്കുവെച്ചത്. ഇത് താന്‍ ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ പോകുന്നു എന്ന സൂചന നല്‍കിയതാണോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രധാന ചര്‍ച്ച്.
അതേസമയം 2025 ലോകകപ്പിന് വേണ്ട തയ്യാറെടുപ്പിന് താരം ശക്തമായി തിരിച്ചുവരാനൊരുങ്ങുന്നു എന്നാണ് മറ്റൊരു ചര്‍ച്ച.
ഇതിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി-20യുടേയും അഞ്ച് ഏകദിനങ്ങളും വരാനിരിക്കുകയാണ്. ദി ഏജസ് ബൗളില്‍ സെപ്റ്റംബര്‍ 11നാണ് ടി-20 പരമ്പര തുടങ്ങുന്നത്. 13ന് നടക്കുന്ന രണ്ടാം ടി-20 സോഫിയ ഗാര്‍ഡനിലും 15ാം തിയ്യതി നടക്കുന്ന അവസാന ടി-20 ഓള്‍ഡ് ട്രഫോഡിലുമാണ് നടക്കുക.
ഏകദിന മത്സരം 19, 21, 24, 27, 29 എന്നീ തിയ്യതികളിലാണ് നടക്കുക. ശേഷം പാകിസ്ഥാനെതിരെയായ ഏകദിന പരമ്പരയിലും ഓസീസ് കളിക്കും.
Content Highlight: Marnus Labuschange Post Post On Retirement Hint