ടെസ്റ്റ് മത്സരങ്ങളില്‍ ഓസീസിന്റെ വിശ്വസ്തനായി മാറിയിരിക്കുന്ന താരമാണ് മാര്‍കസ് ലബുഷാന്‍. 2021ല്‍, പ്രത്യേകിച്ച് ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം നടത്തിയിട്ടു്ത്.
ഓസീസിന്റെ തന്നെ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗ് ശൈലിയോടാണ് ആരാധകര്‍ ലബുഷാന്റെ ബാറ്റിംഗിനെ ഉപമിക്കാറുള്ളത്. എന്നാല്‍, ലബുഷാന്റെ പുറത്താവലാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസറ്റിലാണ് ഏവരെയും ചിരിപ്പിച്ച ലബുഷാന്റെ വിക്കറ്റ് പിറന്നത്. 44 റണ്‍സെടുത്ത് മികച്ച ഫോമില്‍ തുടരവെയാണ് താരം ഔട്ടാവുന്നത്.
ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി ഫുള്‍ ലെംഗ്ത് ഡെലിവറിയെ ജഡ്ജ് ചെയ്യാന്‍ പറ്റാതെ പോയതാണ് താരത്തിന് വിനയായത്.
ബൗള്‍ ചെയ്ത് കഴിഞ്ഞ് ‘ഈ ഷോട്ട് താന്‍ കളിക്കണോ വേണ്ടെയോ’ എന്ന അവസ്ഥായായിരുന്നു ലബുഷാന്‍. അവസാനം ചിരിയുണര്‍ത്തി താരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.
താരം ഔട്ടാവുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എക്കാലത്തേയും വിചിത്രമായ പുറത്താവല്‍’ എന്ന ക്യാപ്ഷനോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
One of the weirdest dismissals we’ve ever seen! 😱#Ashes pic.twitter.com/8Qp5rKprn8
— cricket.com.au (@cricketcomau) January 14, 2022
വിക്കറ്റ് നഷ്ടപ്പെടുത്തിയ ശേഷം പിച്ചില്‍ കിടക്കുന്ന ലബുഷാനെ കണ്ട ഇംഗ്ലണ്ട് ടീമംഗങ്ങളും കാണികളും ഒരുപോലെ ചിരിക്കുകയായിരുന്നു.
നിലവില്‍ 241 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. ആദ്യ മൂന്നും ടെസ്റ്റും ഏകപക്ഷീയമായാണ് കങ്കാരുക്കള്‍ വിജയിച്ചത്. നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. അവസാന മത്സരത്തിലെങ്കിലും വിജയിച്ച് മുഖം രക്ഷിക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Marnus Labuschagne Involved In “One Of The Weirdest Dismissals We’ve Ever Seen” In 5th Ashes Test vs England