മര്‍ലോണ്‍ സാമുവല്‍സ് വിരമിച്ചു
Cricket
മര്‍ലോണ്‍ സാമുവല്‍സ് വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
2020 Nov 04, 10:05 am
Wednesday, 4th November 2020, 3:35 pm

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2018 ലായിരുന്നു സാമുവല്‍സ് ദേശീയ ടീമിന് വേണ്ടി അവസാനമായി കളിച്ചത്.

2000-ലായിരുന്നു വിന്‍ഡിസ് ടീമിന് വേണ്ടിയുള്ള അരങ്ങേറ്റം. 71 ടെസ്റ്റുകളും 207 ഏകദിനങ്ങളും 67 ടി-20യും സാമുവല്‍സ് വിന്‍ഡീസിന് വേണ്ടി കളിച്ചു.

മൂന്ന് ഫോര്‍മാറ്റിലും കൂടി 10000ന് മുകളില്‍ റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 260 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ 133 റണ്‍സും, ടി-20യില്‍ 89 റണ്‍സുമാണ്.

വിന്‍ഡിസ് ടി-20 ലോകകപ്പ് ഫൈനലില്‍ എത്തിയ രണ്ട് വട്ടവും സാമുവല്‍സ് ആയിരുന്നു ടോപ് സ്‌കോറര്‍.

പൂനെ വാരിയേഴ്സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നീ ടീമുകള്‍ക്കായി ഐ.പി.എല്ലില്‍ കളിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Marlon Samuels announces retirement from all forms of cricket