| Monday, 23rd March 2020, 6:55 pm

വിപണിയില്‍ രക്തച്ചൊരിച്ചില്‍; ലോക്ഡൗണില്‍ തകര്‍ന്ന് ഇന്ത്യന്‍ വിപണികള്‍; ചൈനയോ ഇറ്റലിയോ ആവര്‍ത്തിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുകളിലേതിന് സമാനമായി ബോംബെ ഓഹരി വിപണി. 13.15 ശതമാനമാണ് വിപണി ഒറ്റദിവസം ഇടിഞ്ഞത്. രാജ്യത്തെ പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.

നിഫ്റ്റി നാല് വര്‍ഷത്തെ ഏറ്റവും ഇടിവിലേക്ക് ചാഞ്ഞു. സെന്‍സെക്‌സ് ഇന്ന് മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലെത്തി. രൂപയുടെ മൂല്യവും തുടര്‍ച്ചയായ ദിവസവും ഇടിവ് നേരിട്ടു. ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി തുടങ്ങിയവയാണ് ഏറ്റവുമധികം തകര്‍ച്ച നേരിടുന്നത്.

ചൈനയോ ഇറ്റലിയോ ആവര്‍ത്തിക്കുന്ന രീതിയിലേക്കാണ് ഇന്ത്യ നീങ്ങുന്നതെങ്കില്‍ വിപണി അത്യധികം മോശമായ അവസ്ഥയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടര്‍ന്ന് യൂറോപ്പിനെയും അമേരിക്കയെയും പ്രതിസന്ധിയിലാക്കി സാള്‍സ്ട്രീറ്റും ദലാല്‍ സ്ട്രീറ്റും ദിനംപ്രതി താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും വന്നു കഴിഞ്ഞു.

We use cookies to give you the best possible experience. Learn more