| Friday, 23rd September 2016, 9:26 am

വിരലിലെണ്ണാവുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് കുറഞ്ഞ സമയംകൊണ്ട് തുടച്ചുമാറ്റാവുന്ന ഒന്നുമാത്രമാണ് ഇന്ത്യന്‍ സൈനികശക്തി: കഠ്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നമുക്ക് വേണ്ട യുദ്ധവിമാനങ്ങളും, ടാങ്കുകളും മറ്റും വന്‍ വിലകൊടുത്ത് വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. നമുക്ക് ആയുധങ്ങള്‍ നല്‍കുന്ന രാജ്യം ഒരിക്കലും അവരുടെ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള ഏറ്റവും പുതിയ ആയുധങ്ങള്‍ നല്‍കില്ലെന്നും അതുകൊണ്ടുതന്നെ ആ രാജ്യത്തിന്റെ സൈന്യത്തോട് എതിരിടാന്‍ നമുക്ക് കഴിയില്ലെന്നും കഠ്ജു വിശദീകരിക്കുന്നു.


ന്യൂദല്‍ഹി: ഇന്ത്യന്‍ സായുധസേന ലോകത്തിലെ ഏറ്റവും മികച്ച സായുധസേനയാണെന്ന ചിലരുടെ അവകാശവാദം പരിഹാസ്യമാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കഠ്ജു. വിരലിലെണ്ണാവുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് കുറഞ്ഞ സമയം കൊണ്ട് തുടച്ചുമാറ്റാവുന്ന ഒന്നുമാത്രമാണ് ഇന്ത്യന്‍ സൈനിക ശക്തിയെന്നും കഠ്ജു അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് കഠ്ജു ഇക്കാര്യം വിശദീകരിക്കുന്നത്.

ഒരു രാജ്യം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാകുന്നത് അവര്‍ക്കുവേണ്ട ആയുധങ്ങള്‍ അവര്‍ തന്നെ നിര്‍മ്മിക്കുമ്പോഴാണ്. എന്നാല്‍ നമുക്ക് വേണ്ട യുദ്ധവിമാനങ്ങളും, ടാങ്കുകളും മറ്റും വന്‍ വിലകൊടുത്ത് വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. നമുക്ക് ആയുധങ്ങള്‍ നല്‍കുന്ന രാജ്യം ഒരിക്കലും അവരുടെ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള ഏറ്റവും പുതിയ ആയുധങ്ങള്‍ നല്‍കില്ലെന്നും അതുകൊണ്ടുതന്നെ ആ രാജ്യത്തിന്റെ സൈന്യത്തോട് എതിരിടാന്‍ നമുക്ക് കഴിയില്ലെന്നും കഠ്ജു വിശദീകരിക്കുന്നു.


Shocking News: പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് ബാലനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ചു


പാവപ്പെട്ട പാകിസ്ഥാനികളോട് എതിരിടാന്‍ മാത്രമേ നമ്മുടെ സായുധ സേനയ്ക്കു കഴിയൂവെന്നും കഠ്ജു പറയുന്നു.

പുത്തന്‍ സാങ്കേതിക വിദ്യയില്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്കു കഴിവില്ലാഞ്ഞിട്ടില്ല. മികച്ച ശാസ്ത്രജ്ഞരും എഞ്ചിനിയര്‍മാരും നമുക്കുണ്ട്. എന്നാല്‍ പടിഞ്ഞാറന്‍ ആയുധ നിര്‍മാതാക്കള്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി അവര്‍ നമ്മുടെ ശ്രമങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും കഠ്ജു ചൂണ്ടിക്കാട്ടി.

കഠ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇന്ത്യന്‍ സായുധസേന

ടി.വി ചാനലുകളില്‍ കാണിക്കുന്ന എല്ലാ യുദ്ധതല്‍പ്പരയ്ക്കിടയിലും നമ്മള്‍ ഗൗരവമായി പരിഗണിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാം

1. ഇന്ത്യന്‍ സായുധസേനയാണ് ലോകത്തിലെ ഏറ്റവും മികച്ചതെന്ന് ചിലയാളുകള്‍ പറയുന്നുണ്ട്. ഈ പ്രസ്താവന തികച്ചും പരിഹാസ്യമാണ്. കുറച്ച് അമേരിക്കന്‍ എഫ്15നും സ്റ്റല്‍ത്ത് എയര്‍ക്രാഫ്റ്റിനും വളരെക്കുറച്ചു സമയം കൊണ്ട് തുടച്ചുമാറ്റാവുന്ന ഒന്നുമാത്രമാണ് നമ്മുടെ മുഴുവന്‍ വ്യോമസേനയും ടാങ്കുകളും ആയുധങ്ങളും. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനു മുമ്പു തന്നെ എല്ലാം കഴിയും. (ആളുകള്‍ മരിച്ചിട്ടുണ്ടാവും) 1967ല്‍ ഇസ്രാഈലികള്‍ ആക്രമിച്ചപ്പോള്‍ സിനായി മരുഭൂമിയില്‍ ഈജിപ്ഷ്യന്‍സ് നഗ്നപാതങ്ങളുമായി ഓടിയതുപോലെ, ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം സമയത്ത് ഇറാഖികള്‍ ചെയ്തതുപോലെ നമ്മുടെ പട്ടാളക്കാര്‍ ഓടും. നമ്മുടെ നേവിയിലെ പാവം നാവികരുടെ കാര്യമാണെങ്കില്‍ അവര്‍ പെട്ടെന്നു തന്നെ “മത്സ്യങ്ങള്‍ക്കൊപ്പം ഉറക്കമാവും”.

2 തങ്ങള്‍ക്കുവേണ്ട ആയുധങ്ങള്‍ നിര്‍മ്മിക്കുമ്പോഴാണ് ഒരു രാജ്യം പൂര്‍ണമായും സ്വതന്ത്രയാവുന്നത്. എന്നാല്‍ നമ്മുടെ എയര്‍ക്രാഫ്റ്റ്, ടാങ്ക്‌സ് പോലുള്ള ആയുധങ്ങള്‍ മിക്കതും വിദേശരാജ്യങ്ങളില്‍ നിന്നും വന്‍വില നല്‍കി ഇറക്കുമതി ചെയ്യുന്നത്. (വിദേശ ആയുധങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടുന്ന രാജ്യമാണ് ഇന്ത്യ.) നമുക്ക് ഈ ആയുധങ്ങള്‍ വില്‍ക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അവര്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയവ വില്‍ക്കില്ല.  1996ല്‍ ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഉപയോഗിച്ച് നമ്മള്‍ അര്‍ജുന്‍ ടാങ്ക് നിര്‍മ്മിച്ചു. അതിനു പോരായ്മകളുണ്ടായതിനെ തുടര്‍ന്ന് റഷ്യന്‍ ടി 20യെ ആശ്രയിക്കാന്‍ അധികൃതര്‍ ഇപ്പോള്‍ ചിന്തിക്കുന്നു. നമ്മള്‍ ധനുഷ് തോക്ക് നിര്‍മ്മിച്ചു. പക്ഷെ നമ്മള്‍ എന്നിട്ടും ഏറ്റവും അധികം ആശ്രയിക്കുന്ന റഷ്യന്‍, സ്വീഡിഷ്, ബ്രിട്ടീഷ്, അമേരിക്കന്‍ തോക്കുകളെയാണ്.

നമ്മുടെ പക്കലുള്ള ഈ തോക്കുകള്‍ക്ക് ചൈനക്കാര്‍ ഉപയോഗിക്കുന്നതുമായി യാതൊരു സാമ്യവുമില്ല. അതുകൊണ്ടുതന്നെ നമ്മുടെ സായുധസേന പാവപ്പെട്ട പാകിസ്ഥാനോട് പൊരുതാന്‍ മാത്രമേ പറ്റുള്ളൂ.

3. നമുക്ക് ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവില്ലാഞ്ഞിട്ടില്ല.  1947ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. നമുക്ക് ഇന്ന് മികച്ച ശാസ്ത്രജ്ഞരും എഞ്ചിനിയര്‍മാരുമുണ്ട്. (മിക്കയാളുകളും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കു കുടിയേറിയെങ്കിലും). പക്ഷെ നമ്മള്‍ അതു ചെയ്യുകയാണെങ്കില്‍ എങ്ങനെയാണ് പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ വന്‍ ലാഭം കൊയ്യുക? അതുകൊണ്ട് നമ്മെ നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. നമ്മുടെ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ഒരുപാട് വഴികളുണ്ട്. അതില്‍ ഏറ്റവും പ്രധാനം കോഴയാണ്.

Latest Stories

We use cookies to give you the best possible experience. Learn more