| Friday, 25th May 2018, 4:15 pm

'ഗഗന്‍ദീപ് സിങ്, താങ്കള്‍ നീണാള്‍ വാഴട്ടെ': ഹിന്ദുത്വ ഗുണ്ടകളില്‍ നിന്നും മുസ്‌ലീം യുവാവിനെ രക്ഷിച്ച പൊലീസുകാരനെ അഭിനന്ദിച്ച് മാര്‍ക്കണ്ഠേയ കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബജ്‌റംദള്‍ വിശ്വഹിന്ദു പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തില്‍ നിന്നും മുസ്‌ലീം യുവാവിനെ രക്ഷിച്ചെടുത്ത സിഖ് പൊലീസുകാരന്‍ ഗഗന്‍ദീപ് സിങ്ങിനെ അഭിനന്ദിച്ച് മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജു. ഹിന്ദുത്വ ഗുണ്ടകളില്‍ നിന്നും ഒരു മുസ്ലീം യുവാവിനെ രക്ഷിച്ചെടുക്കുന്ന ഗഗന്‍ദീപ് സിങ്ങിന്റെ വീഡിയോ കണ്ടെന്നും തന്റെ ധീരത തെളിയിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ഇടപെടല്‍. മറിച്ച് ഒരു നിരപരാധിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കൂടിയായിരുന്നെന്നും കട്ജു ട്വിറ്ററില്‍ പറയുന്നു.

“ഗഗന്‍ദീപ് സിങ്, താങ്കള്‍ നീണാല്‍ വാഴട്ടെ”ഹിന്ദുത്വ ഗുണ്ടകളില്‍ നിന്നും ഒരു മുസ്ലീം യുവാവിനെ രക്ഷിച്ചെടുക്കുന്ന ഗഗന്‍ദീപ് സിങ്ങിന്റെ വീഡിയോ കണ്ടു. തന്റെ ധീരത തെളിയിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ഇടപെടല്‍. മറിച്ച് ഒരു നിരപരാധിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കൂടിയായിരുന്നു” – മാര്‍ക്കണ്ഠേയ കട്ജു ട്വിറ്ററില്‍ പ്രതികരിച്ചു.

ഉത്തരാഖണ്ഡിലെ ഗിരിജ ക്ഷേത്രത്തില്‍ വെച്ച് ബജ്‌രംഗദള്‍, വിശ്വഹിന്ദു പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തില്‍ നിന്നും മുസ്‌ലീം യുവാവിനെ രക്ഷിക്കുന്ന ഉത്തരാഖണ്ഡിലെ സിഖ് പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.


Dont Miss വട്ടമിട്ട് ആക്രമിച്ച ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും മുസ്‌ലീം യുവാവിനെ നെഞ്ചോടുചേര്‍ത്ത് രക്ഷപ്പെടുത്തി പൊലീസുകാരന്‍; വീഡിയോ കാണാം


ക്ഷേത്രദര്‍ശനത്തിന് എത്തിയ യുവാവും യുവതിയും വ്യത്യസ്ത മതസ്ഥാരാണെന്ന് പറഞ്ഞായിരുന്നു ബജ്‌രംഗദള്‍, വിശ്വഹിന്ദു പ്രവര്‍ത്തകര്‍ യുവാവിനെ കയ്യേറ്റം ചെയ്തത്.

ചിലര്‍ ഇയാളുടെ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ എത്തുകയും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ക്ഷേത്രത്തിലെ സുരക്ഷാ വിഭാഗത്തില്‍ ഉണ്ടായിരുന്നു സബ് ഇന്‍സ്‌പെക്ടര്‍ ഗഗന്‍ദീപ് സിങ് ഓടിയെടുത്തുകയും യുവാവിനെ ബജ്‌റംഗദള്‍ ഗുണ്ടകളില്‍ നിന്നും രക്ഷിക്കുകയുമായിരുന്നു.

മര്‍ദ്ദിക്കാന്‍ വരുന്നവരെ പ്രതിരോധിച്ച് മുസ്‌ലീം യുവാവിനെ തന്റെ ദേഹത്തോട് ചേര്‍ത്ത് പിടിച്ച് ക്ഷേത്രത്തില്‍ നിന്നും ഏറെ പണിപ്പെട്ടാണ് സബ് ഇന്‍സ്‌പെക്ടര്‍ ഗഗന്‍ ദീപ് പുറത്തെത്തിച്ചത്. പൊലീസുദ്യോഗസ്ഥന്റെ നടപടിക്കെതിരെ ഹിന്ദുത്വ ഗുണ്ടകള്‍ രൂക്ഷമായി പ്രതികരിക്കുന്നതും പൊലീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും വീഡിയോയില്‍ കാണാം.

We use cookies to give you the best possible experience. Learn more