ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 2016ല്‍ ഒരു കണ്ടുപിടുത്തത്തിന്റെ തിരക്കിലായിരുന്നു. വീടിനുവേണ്ടി ഒരു പേഴ്‌സണല്‍ ആര്‍ട്ടിഫിഷല്‍ അസിസ്റ്റന്റിന്റെ രൂപപ്പെടുത്താനുള്ള ശ്രമത്തില്‍. 2017 പടിവാതിലില്‍ എത്തിനില്‍ക്കെ തന്റെ ശ്രമം വിജയിച്ചിരിക്കുകയാണെന്ന് സുക്കര്‍ ഒരു വീഡിയോയിലെ കാണിച്ചുതരുന്നു.
ജാര്‍വിസ് എന്നു പേരിട്ടിരിക്കുന്ന ഈ ആര്‍ട്ടിഫിഷല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എങ്ങനെയാണ് തന്റെ വീടിനെ സുരക്ഷിതമാക്കുന്നതെന്നും തനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്നുമാണ് വീഡിയോയിലൂടെ സുക്കര്‍ കാണിച്ചുതരുന്നത്.
തന്റെ വീട്ടില്‍ നടക്കുന്ന ഓരോ കാര്യങ്ങളും ജാര്‍വിസ് വഴി സുക്കറിന് നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. രാവിലെ എഴുന്നേറ്റയുടന്‍ കര്‍ട്ടനുകള്‍ നീക്കാനും വീട്ടിലെ ലൈറ്റ് അണയ്ക്കാനും സുക്കറിന്റെ മകള്‍ മാക്‌സിനെ ഉറക്കമുണര്‍ത്താനും വീട്ടിലെത്തുന്ന അതിഥികളെ തിരിച്ചറിയാനുമൊക്കെ ജാര്‍വിസിനു കഴിയുമെന്ന് സുക്കര്‍ വീഡിയോയിലൂടെ കാണിച്ചുതരുന്നു.
മൊബൈല്‍ വഴിയാണ് അദ്ദേഹം ജാര്‍വിസിനെ നിയന്ത്രിക്കുന്നത്. ആമസോണന്റെ അലക്‌സോ സര്‍വ്വീസിന് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനരീതി.
Don”t Miss: ഈമാസം ബ്ലോഗെഴുതുന്നില്ലെന്ന് മോഹന്‍ലാല്‍
അമേരിക്കന്‍ നടനും നിര്‍മാതാവുമൊക്കെയായ മോര്‍ഗന്‍ ഫ്രീമാന്റെ ശബ്ദമാണ് ജാര്‍വിസിനുവേണ്ടി സുക്കര്‍ ഉപയോഗിച്ചിരിക്കുന്നത്.
മകളുടെ സുരക്ഷ മുന്‍നിര്‍ത്തി ജാര്‍വിസില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നും ഭാവിയില്‍ ഫേസ്ബുക്ക് ഓഫീസില്‍ കൂടി ഈ സിസ്റ്റം നടപ്പാക്കുമെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.
“ഈ വര്‍ഷം 100 മണിക്കൂറുകള്‍ ചിലവഴിച്ചാണ് ജാര്‍വിസിനെ നിര്‍മ്മിച്ചത്. എന്നെ മനസിലാക്കുന്ന എനിക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന നല്ലൊരു സിസ്റ്റത്തെ രൂപപ്പെടുത്താന്‍ എനിക്കു കഴിഞ്ഞിരിക്കുകയാണ്.” സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിക്കുന്നു.