| Tuesday, 19th May 2020, 7:01 pm

ചൈനയുടെ മാതൃക മറ്റ് രാജ്യങ്ങള്‍ പിന്തുടരുമോ എന്ന് ഭയപ്പെടുന്നതായി സുക്കര്‍ബര്‍ഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ചൈനീസ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയന്ത്രണ നടപടികള്‍ മറ്റ് രാജ്യങ്ങളില്‍ കൊണ്ടു വരരുതെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മറ്റു രാജ്യങ്ങളും സമാനമായ രീതി പിന്തുടരുമോ എന്ന് താന്‍ ആശങ്കപ്പെടുന്നതായി സുക്കര്‍ബര്‍ഗ് പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥന്‍ തിയറി ബ്രെന്റണുമായി നടന്ന ലൈവ് സ്ട്രീം ചര്‍ച്ചയിലാണ് സുക്കര്‍ബര്‍ഗിന്റെ പരാമര്‍ശം.

‘വ്യക്തമായി പറഞ്ഞാല്‍ കുറച്ചു കൂടി ജനാധിപത്യപരമായ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ മൂല്യങ്ങളുള്ള ചൈനയെ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഒരു മാതൃക പുറത്തേക്ക് വരുന്നതായി എനിക്ക് തോന്നുന്നു,’ സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഒപ്പം മറ്റു ആഗോളതലത്തില്‍ യൂറോപ്യന്‍ ജനാധിപത്യ രാജ്യങ്ങളുടെ മാതൃക പിന്തുടരുന്നതാണ് ഇതിന് പരിഹാരമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

ചൈനീസ് ആപ്പായ ടിക് ടോക്ക് ഫേസ്ബുക്കിനെ പിന്തള്ളി യൂറോപ്യന്‍ രാജ്യങ്ങളിലടക്കം വന്‍ജനപ്രീതി നേടുന്നതിനിടെയാണ് സുക്കര്‍ബര്‍ഗിന്റെ പ്രതികരണം. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയവക്ക് ചൈനയില്‍ വിലക്കുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more