ഫേസ്ബുക്ക് സ്ഥാപകനും മാതൃകമ്പനിയായ മെറ്റയുടെ സി.ഇ.ഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഒറ്റ ദിവസം കൊണ്ട് വന്ന നഷ്ടം 29 ബില്യണ്‍ ഡോളര്‍.
വ്യാഴാഴ്ചയാണ് മെറ്റ പ്ലാറ്റ്‌ഫോംസ് ഇന്‍കോര്‍പറേറ്റ്‌സിന്റെ സ്‌റ്റോക്ക് മാര്‍ക്കറ്റ് വാല്യുവില്‍ ഒറ്റ ദിവസം കൊണ്ട് 26 ശതമാനത്തിന്റെ കൂപ്പുകുത്തലുണ്ടായത്. 200 ബില്യണിലധികമാണ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ മെറ്റക്ക് നഷ്ടമായത്.
ഒരു അമേരിക്കന്‍ കമ്പനിക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഒറ്റദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.
ഫോര്‍ബ്‌സ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാര്‍ക്കറ്റിലെ നഷ്ടത്തോടെ സുക്കര്‍ബര്‍ഗിന്റെ ആകെ സ്വത്ത് 85 ബില്യണ്‍ ഡോളറായി ചുരുങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫേസ്ബുക്കിന്റെ 12.8 ശതമാനം ഓഹരിയാണ് നിലവില്‍ സുക്കര്‍ബര്‍ഗിനുള്ളത്.
അതേസമയം ശതകോടീശ്വരന്‍ ജെഫ് ബെസോസ് സ്ഥാപിച്ച ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ വരുമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈയടുത്തായിരുന്നു ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയത്.
Content Highlight: Mark Zuckerberg lost billions in a single day as Facebook Meta’s stock marked a record one-day plunge