| Wednesday, 24th May 2017, 12:39 pm

'ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തേക്ക് ഒരുവട്ടം കൂടി'; ഫേസ്ബുക്ക് പിറന്ന ആ മുറിയിലേക്ക് 13 വര്‍ഷത്തിനുശേഷം മാര്‍ക്ക് സക്കര്‍ബര്‍ഗ് എത്തിയപ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

13 വര്‍ഷങ്ങള്‍ക്ക് ശേഷം ഹാര്‍വാര്‍ഡിലെ ഡോര്‍മിറ്ററി മുറിയിലെത്തിയപ്പോള്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മനസില്‍ ഗൃഹാതുരത തുളുമ്പി. കാരണം ലോകത്തെ ഏറ്റവും വലിയ സമൂഹമാധ്യമമായ ഫേസ്ബുക്ക് പിറവിയെടുത്തത് ഈ മുറിയില്‍ നിന്നായിരുന്നു എന്നത് മാത്രമല്ല. കോളേജില്‍ നിന്ന് ഡ്രോപ്പ് ഔട്ട് ആകുന്നത് വരെ മാര്‍ക്ക് താമസിച്ചിരുന്നതും ഈ മുറിയിലായിരുന്നു.

ഡ്രോപ്പ് ഔട്ടിന് 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തന്നെ ലോകത്തെ ഏറ്റവും വലിയ പണക്കാരിലൊരാളാക്കിയ സംരഭം ആരംഭിച്ച അതേ മുറിയില്‍ മാര്‍ക്ക് വീണ്ടുമെത്തുന്നത്. സഹധര്‍മ്മിണിയായ പ്രിസില്ല ചാനിനൊപ്പമാണ് 33-കാരനായ മാര്‍ക്ക് ഡോര്‍മിറ്ററിയില്‍ എത്തിയത്. ഹാര്‍വാര്‍ഡില്‍ വെച്ചാണ് മാര്‍ക്കും പ്രിസില്ലയും കാണുന്നതും പ്രണയത്തിലാകുന്നതും.


Also Read: ‘ഉയരങ്ങളില്‍ എത്തുമ്പോള്‍ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്’ സുരേഷ് ഗോപിക്ക് ശ്രീധരന്‍ പിള്ളയുടെ പരസ്യവിമര്‍ശനം


തന്റെ ജീവിതത്തിലെ സവിശേഷമായ നിരവധി കാര്യങ്ങള്‍ സംഭവിച്ച സ്ഥലമാണ് ആ മുറിയെന്നും അദ്ദേഹം ഓര്‍മ്മിച്ചു. ഡോര്‍മിറ്ററിയിലെ മുറിയിലെത്തിയതില്‍ താന്‍ വളരെയേറെ ആഹ്ലാദവാനാണെന്നും 23 മിനുറ്റ് 44 സെക്കന്റ് ദൈര്‍ഘ്യമുള്ള ലൈവ് വീഡിയോയില്‍ അദ്ദേഹം പറയുന്നു.


Don”t Miss: ‘എനിക്കും ഇംഗ്ലീഷ് സംസാരിക്കാനറിയില്ലായിരുന്നു; അതിന്റെ അപകര്‍ഷതയോടെയാണ് ഐ.ഐ.ടിയിലെത്തിയത്’ പ്ലസ് ടുക്കാരിക്ക് മുമ്പില്‍ കെജ്‌രിവാള്‍ മനസുതുറന്നപ്പോള്‍


മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ലൈവ് വീഡിയോ കാണാം:

We use cookies to give you the best possible experience. Learn more