ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ ഹാക്കര്‍മാര്‍ പണികൊടുത്ത അഞ്ച് കോടി അക്കൗണ്ടുകളില്‍ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗും ഉള്‍പ്പെടുന്നു. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ്ങ് ആണ് നടന്നിരിക്കുന്നതെന്നും കമ്പനി വൃത്തങ്ങല്‍ സൂചിപ്പിക്കുന്നു.
ഫേസ്ബുക്കുമായി ലിങ്ക് ചെയ്ത ടിന്‍ഡര്‍, സ്‌പോട്ടിഫൈ, എയര്‍ബിന്‍ബി തുടങ്ങിയ സെര്‍വീസുകളിലേക്കും ഹാക്കര്‍മാര്‍ക്ക് കയറാന്‍ സാധിച്ചത് ആശങ്ക പരത്തുന്നുണ്ട്.
ആക്‌സസ് ടോക്കണ്‍സ് എന്ന ഡിജിറ്റല്‍ കീ ഉപയോഗിച്ച് ഫേസ്ബുക്കിനെ കബളിപ്പിച്ചാണ് ഹാക്കര്‍മാര്‍ ഫേസ്ബുക്കിലേക്ക് കടന്നത് എന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നു.
ഹാക്കിങ്ങിനെ സംബന്ധിച്ച അന്വേഷണങ്ങള്‍ നടന്ന് വരികയാണെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. ബാധിക്കപ്പെട്ട അക്കൗണ്ടുകള്‍ റികവര്‍ ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കൂടാതെ ഫേസ്ബുക്ക് ഉന്നതസ്ഥാനത്തുള്ള ഷെറില്‍ സാന്‍ഡ്‌ബെര്‍ഗിന്റെ അക്കൗണ്ടും ബാധിക്കപ്പെട്ടിട്ടുണ്ട്.