ബുംറയെ ക്യാപ്റ്റനായി കൊണ്ടുവരാന്‍ പോകുന്നു, അതാണ് നിങ്ങളുടെ കരിയറിന്റെ അവസാനം; വമ്പന്‍ പ്രസ്താവനയുമായി മാര്‍ക്ക് വോ
Sports News
ബുംറയെ ക്യാപ്റ്റനായി കൊണ്ടുവരാന്‍ പോകുന്നു, അതാണ് നിങ്ങളുടെ കരിയറിന്റെ അവസാനം; വമ്പന്‍ പ്രസ്താവനയുമായി മാര്‍ക്ക് വോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th December 2024, 4:44 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് മോശം പ്രകടനമാണ് രോഹിത് ശര്‍മ കാഴ്ചവെച്ചത്. ഓപ്പണറായ കെ.എല്‍. രാഹുലിനെ മൂന്നാമനാക്കി രോഹിത് ഓപ്പണിങ് ഇറങ്ങിയിട്ടും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് നേടിയാണ് താരം പുറത്തായത്. കഴിഞ്ഞ 10 ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ രോഹിത്തിന് സാധിച്ചില്ല. മാത്രമല്ല അതില്‍ പലതിലും ഒറ്റ അക്ക സ്‌കോറിലാണ് രോഹിത് പുറത്തായതും.

ഇപ്പോള്‍ മുന്‍ ഓസീസ് താരവും കമന്റേറ്ററുമായ മൈക്കള്‍ വോ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ച് സംസാരിക്കുകയാണ്. രോഹിത്തിനെ സിഡ്ണിയില്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റണമെന്നും ബുംറയ്ക്ക് നായകസ്ഥാനം നല്‍കണമെന്നുമാണ് താരം പറഞ്ഞത്. മാത്രമല്ല ഇത് രോഹിത്തിന്റെ ടെസ്റ്റ് കരിയറിന്റെ അവസാനമാണെന്നും വോ പറഞ്ഞു.

‘ഞാന്‍ ഇപ്പോള്‍ ഒരു സെലക്ടറായിരുന്നുവെങ്കില്‍, രോഹിത്തിന്റെ കാര്യത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ എന്ത് സംഭവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും തീരുമാനം എടുക്കുക. എന്നാല്‍ അവന്‍ രണ്ടാം ഇന്നിങ്‌സില്‍ റണ്‍സ് നേടിയില്ല, ഞങ്ങള്‍ ഒരു നിര്‍ണായകമായ പരമ്പരയ്ക്കാണ് സിഡ്‌നിയിലേക്ക് പോകുന്നത്.

ഞാന്‍ അവനോട് പറയാന്‍ ആഗ്രഹിക്കുന്നത് ‘നിങ്ങള്‍ മികച്ച കളിക്കാരനാണ്, നിങ്ങളുടെ സേവനത്തിന് നന്ദി, ഞങ്ങള്‍ ജസ്പ്രിത് ബുംറയെ സിഡ്ണിയില്‍ ക്യാപ്റ്റനായി കൊണ്ടുവരാന്‍ പോകുന്നു, അതാണ് നിങ്ങളുടെ കരിയറിന്റെ അവസാനം,’ മാര്‍ക്ക് വോ പറഞ്ഞു.

മെല്‍ബണ്‍ ടെസ്റ്റില്‍ നാലാം ദിനം അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടാന്‍ ഓസീസിന് സാധിച്ചിരിക്കുകയാണ്. ഇതോടെ 333 റണ്‍സിന്റെ ലീഡ് ഉയര്‍ത്താനും കങ്കാരുക്കള്‍ക്ക് സാധിച്ചു.
ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയിക്കണമെങ്കില്‍ വരുന്ന ഒരു ദിനത്തിനുള്ളില്‍ ഓസീസിനെ ഓള്‍ ഔട്ട് ചെയ്ത് ടാര്‍ഗറ്റ് അച്ചീവ് ചെയ്യണം.

ഇന്ത്യ ഓള്‍ ഔട്ട് ആയാല്‍ മത്സരത്തില്‍ തോല്‍വി വഴങ്ങുക മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പ് ഫൈനലിലേക്കുള്ള സാധ്യതകള്‍ ഇല്ലാതാകുകയും ചെയ്യും. ഒരു സമനില പോലും ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ക്കും അതിനാല്‍ വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം.

 

Content Highlight: Mark Waugh Talking About Rohit Sharma And Jasprit Bumrah