മുന്‍ ഓസ്ട്രേലിയന്‍ താരമായ മാര്‍ക്ക് ആന്റണി ടെയ്ലര്‍ ലോകമറിയുന്ന കമന്റേറ്ററാണ്. ക്രിക്കറ്റിനെക്കുറിച്ച് ടെയ്ലര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ലോക കായിക രംഗത്ത് തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാറുണ്ട്.
1988, 1999 സീസണില്‍ ഓസീസിന്റെ ടെസ്റ്റ് ഓപ്പണിങ് ബാറ്ററായിരുന്നു താരം. 1994 മുതല്‍ 1999 വരെ ടെയ്‌ലര്‍ ക്യാപ്റ്റനുമായിരുന്നു. ഫസ്റ്റ് സ്ലിപ്പിങ്ങ് പൊസിഷനില്‍ നിന്നുള്ള ടെയ്‌ലറുടെ ഫീല്‍ഡിങ്ങും ക്രിക്കറ്റ് ലോകത്ത് വിഖ്യാതമാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ തന്നെ സ്വാധീനിച്ച അഞ്ച് താരങ്ങളെക്കുറിച്ച് പറയുകയാണിപ്പോള്‍ ടെയ്ലര്‍. വിവ് റിച്ചാര്‍ഡ്‌സ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, വിരാട് കോഹ് ലി, സ്റ്റീവ് സ്മിത്ത് എന്നിവരാണ് അഞ്ച് താരങ്ങളെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഉദ്ധരിച്ച് വിവിധ സ്‌പോര്‍ട്‌സ് ഔട്ട്‌ലെറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
— Lord’s Cricket Ground (@HomeOfCricket) July 1, 2023
ടെയ്‌ലറുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ബാറ്റര്‍മാരും വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് രണ്ട് പേരും ഓസ്ട്രേലിയയില്‍ നിന്ന് ഒരാളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തുമാണ് ലിസ്റ്റിലെ നിലവില്‍ കളിക്കുന്ന താരങ്ങള്‍.
കോഹ്‌ലിയെ കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യക്കാരന്‍. വിവ് റിച്ചാര്‍ഡ്സും ബ്രയാന്‍ ലാറയുമാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍.
രണ്ടാമതുള്ള സച്ചിന് അന്താരാഷ്ട്ര കരിയറില്‍ 200 ടെസ്റ്റുകളും 463 ഏകദിനങ്ങളും ഒരു ടി20 ഇന്റര്‍നാഷണല്‍ മത്സരവും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 15,921 റണ്‍സും ഏകദിനത്തില്‍ 18,426 റണ്‍സും താരം നേടി നേടിയിട്ടുണ്ട്.
മൂന്നാമതുള്ള മുന്‍ വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ താരം ബ്രയാന്‍ ലാറ തന്റെ അന്താരാഷ്ട്ര കരിയറില്‍ 131 ടെസ്റ്റുകളും 299 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 11,953 റണ്‍സും ഏകദിനത്തില്‍ 10,405 റണ്‍സും ലാറ സ്വന്തമാക്കി.
ലിസ്റ്റില്‍ നാലാമതാണ് കോഹ്‌ലി. നിലവിലും സജീവമായി താരം അന്താരാഷ്ട്ര കരിയറില്‍ ഇതുവരെ 109 ടെസ്റ്റുകളും 274 ഏകദിനങ്ങളും 115 ടി20 ഇന്റര്‍നാഷണലുകളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 8,479 റണ്‍സും ഏകദിനത്തില്‍ 12,898 റണ്‍സും 4,008 റണ്‍സും കോഹ്‌ലി സ്വന്തമാക്കി.
അഞ്ചാമനായ ഓസ്ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത് ഇതുവരെ 99 ടെസ്റ്റുകളും 142 ഏകദിനങ്ങളും 63 ടി20 ഇന്റര്‍നാഷണല്‍ മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 9,113 റണ്‍സും ഏകദിനത്തില്‍ 4,939 റണ്‍സും ടി20യില്‍ 1008 റണ്‍സും താരം നേടി.