| Tuesday, 31st December 2024, 9:47 am

പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അവന് കഴിയുന്നില്ലെങ്കില്‍ ബാറ്റിങ് കോച്ചിനെ ചോദ്യം ചെയ്യണം: മാര്‍ക്ക് നിക്കോളാസ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ 184 റണ്‍സിനാണ് കങ്കാരുക്കള്‍ വിജയം സ്വന്തമാക്കിയത്. ഓസീസ് ഉയര്‍ത്തിയ 340 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ സാധിക്കാതെ ഓള്‍ ഔട്ടില്‍ കുരുങ്ങുകയായിരുന്നു ഇന്ത്യ. ഇതോടെ 2-1ന് ഓസീസാണ് പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്നത്.

സ്‌കോര്‍

ഓസ്‌ട്രേലിയ: 474 & 234

ഇന്ത്യ: 369 & 155 (T: 340)

ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിരയില്‍ മോശം പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തിയത്. ബോക്‌സിങ് ഡേയിലെ ആദ്യ ഇന്നിങ്‌സില്‍ 24 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സുമാണ് വിരാടിന്റെ സംഭാവന. മാത്രമല്ല പെര്‍ത്തില്‍ താരം നേടിയ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ മികവ് പുലര്‍ത്തിയ ഇന്നിങ്‌സ് ഒന്നുപോലും എടുത്ത് പറയാന്‍ ഇല്ല.

ഓഫ് സ്റ്റംപിന് പുറത്ത് വരുന്ന പന്തുകള്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കുന്നതിരിടയിലാണ് വിരാട് പലവട്ടം വിക്കറ്റില്‍ കരുങ്ങിയത്. ഇപ്പോള്‍ താരത്തിന്റെ ഈ മോശം പ്രകടനത്തിനെതിരെ വിമര്‍ശനമുന്നയിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ മാര്‍ക്ക് നിക്കോളാസ്.

വിരാടിനെക്കുറിച്ച് മാര്‍ക്ക് നിക്കോളാസ് പറഞ്ഞത്

‘വിരാട് കോഹ്‌ലിയുടെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവന്‍ ഒരു മികച്ച കളിക്കാരനാണ്, പക്ഷേ ഞാന്‍ ഉദ്ദേശിച്ചത് അദ്ദേഹത്തിന് ഓഫ് സ്റ്റംപ് ആശങ്ക പരിഹരിക്കാന്‍ പോലും കഴിയുന്നില്ല എന്നാണ്.

അവനേപ്പോലൊരു ഒരു കളിക്കാരന് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പറ്റാതിരിക്കുമ്പോള്‍ ബാറ്റിങ് കോച്ചിന്റെ റോളിനെ നിങ്ങള്‍ ചോദ്യം ചെയ്യേണ്ടിവരും. എന്താണ് ചെയ്യേണ്ടതെന്ന് അവന് അറിയാം, അവന്റെ മുന്നില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഞാന്‍ കാണുന്നില്ല,’ മാര്‍ക് നിക്കോളാസ് മായന്തി ലാംഗര്‍ ബിന്നിയോട് പറഞ്ഞു.

Content Highlight: Mark Nicholas Talking About Virat Kohli

Latest Stories

We use cookies to give you the best possible experience. Learn more