| Monday, 25th December 2023, 8:43 pm

അന്ന് ആഞ്ഞു പിടിച്ചിരുന്നെങ്കില്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പന്ത് തട്ടിയേനെ; വെളിപ്പെടുത്തലുമായി മുന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയെകുറിച്ച് സംസാരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ പരിശീലകന്‍ മാര്‍ക്ക് ഹ്യൂസ്.

2008 സീസണില്‍ അര്‍ജന്റീനന്‍ ലയണല്‍ മെസിയെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ശ്രമിച്ചിരുന്നുവെന്നാണ് മാര്‍ക്ക് ഹ്യൂസ് വെളിപ്പെടുത്തിയത്. നോപ്പിട്ടാപ്പി ഫുട്‌ബോള്‍ പോര്‍ട്ട് കാസ്റ്റിലെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാഞ്ചസ്റ്റര്‍ മുന്‍ പരിശീലകന്‍.

അവര്‍ എന്നോട് ചോദിച്ചു നിങ്ങള്‍ക്ക് ആരെയാണ് വേണ്ടതെന്ന്. എന്നാല്‍ ആ കാലത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടേബിളില്‍ മുന്നിട്ടു നില്‍ക്കുന്ന ടീം ഒന്നുമല്ലായിരുന്നു എന്ന് പല ആളുകളും മറക്കുന്നു. ഞങ്ങള്‍ ആ സീസണില്‍ മുന്നോട്ടു വന്നിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റി ആ കാലത്ത് മികച്ച ഓഫറുകൾ മെസിക്ക് മുന്നില്‍ വെച്ചു. എന്നാല്‍ ആ സമയങ്ങളില്‍ റയല്‍ മാഡ്രിഡില്‍ നിന്നും ചെറിയ ഓഫര്‍ അദ്ദേഹത്തിനു മുന്നില്‍ ഉണ്ടായിരുന്നു,’ മാര്‍ക്ക് ഹ്യൂസ് പറഞ്ഞു.

ബാഴ്‌സലോണയില്‍ നിന്നും മെസിയെ സ്വന്തമാക്കാന്‍ മികച്ച ഓഫര്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്നും മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ പരിശീലകന്‍ പറഞ്ഞു.

‘ ഞങ്ങള്‍ മെസിയെ സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. ആ സമയങ്ങളില്‍ മെസിക്കായി വലിയ തരത്തിലുള്ള ഓഫറുകള്‍ നിലനിന്നിരുന്നു,’ മാര്‍ക്ക് ഹ്യൂസ്.

അതേസമയം സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണക്കൊപ്പം അവിസ്മരണീയമായ കരിയര്‍ കെട്ടിപ്പടുത്താന്‍ മെസിക്ക് സാധിച്ചു. 2021ല്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് പോവുകയും അവിടെനിന്നും 2023ല്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കും മെസി ചേക്കേറിയിരുന്നു.

തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനമാണ് മയാമി നടത്തിയത്. 14 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് അര്‍ജന്റീനന്‍ നായകന്റെ പേരിലുള്ളത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ സ്വന്തമാക്കി.

Content Highlight: Mark Hughes reveals Manchester City have try to sign Lionel Messi.

Latest Stories

We use cookies to give you the best possible experience. Learn more