| Tuesday, 9th January 2024, 6:23 pm

ടെസ്റ്റ് ക്രിക്കറ്റ് നശിക്കുന്നത് അതുകൊണ്ടാണ്; വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എങ്ങനെയാണ് ബെസ്റ്റ് ക്രിക്കറ്റിനെ ബാധിക്കുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മാര്‍ക്ക് ബുച്ചര്‍.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റ് ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും ടെസ്റ്റ് ക്രിക്കറ്റിലെ നശിപ്പിച്ചുവെന്നുമാണ് മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത്. വിസ്ഡന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ബുച്ചര്‍.

‘എന്റെ അഭിപ്രായത്തില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രസക്തി നിലനിര്‍ത്താനുള്ള ശ്രമമെന്ന രീതിയില്‍ നടത്തുന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അതിന്റെ പ്രസക്തി നഷ്ടപ്പെടുത്തുകയാണ് ചെയ്തത്,’ ബുച്ചര്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കാന്‍ ടി.വി സംപ്രേഷണാവകാശങ്ങള്‍ തുല്യമായി ലഭിക്കുന്നുണ്ടെന്ന് ഐ.സി.സി ഉറപ്പുവരുത്തണമെന്നും മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു.

‘ടെസ്റ്റ് ക്രിക്കറ്റിലെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ ടിവി അവകാശം വര്‍ദ്ധിപ്പിക്കുക രാജ്യത്തെ പ്രധാന താരങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്നീ കാര്യങ്ങളാണ്. ഇത് ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഒരു സ്റ്റാന്‍ഡേര്‍ഡ് തുക എല്ലാ ക്രിക്കറ്റ് ബോര്‍ഡും നല്‍കണം,’ മാര്‍ക്ക് ബുച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ക്രിക്കറ്റ് ഫോര്‍മാറ്റില്‍ രണ്ടുവര്‍ഷങ്ങളിലായി മികച്ച പ്രകടനങ്ങളില്‍ നടത്തിയ ടീമുകള്‍ ഫൈനലില്‍ എത്തുകയും അതുവഴി വിജയ് നിര്‍ണയിക്കുകയും ചെയ്യുന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും കൂടുതല്‍ താരങ്ങള്‍ വിട്ടുനില്‍ക്കുകയും വിരമിക്കുകയും ചെയ്തു കൊണ്ട് ടി-20 പോലുള്ള ആകര്‍ഷകമായ ലീഗുകളില്‍ കളിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യാന്‍ കാരണമാകുന്നു.

Content Highlight: Mark Butcher talks about test cricket.

We use cookies to give you the best possible experience. Learn more