Advertisement
Entertainment news
വിശാലും ആസിഫ് അലിയും ഒ.ടി.ടിയില്‍ ഒരുമിച്ച് എത്തി; മാര്‍ക്ക് ആന്റണി കാസര്‍ഗോള്‍ഡ് സ്ട്രീമിങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 13, 03:57 am
Friday, 13th October 2023, 9:27 am

തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും ഒരേസമയം രണ്ട് സിനിമകള്‍ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 15ന് തിയേറ്ററില്‍ റിലീസ് ചെയ്ത വിശാല്‍ നായകനായി എത്തിയ മാര്‍ക്ക് ആന്റണി, അതേദിവസം തന്നെ തിയേറ്ററില്‍ എത്തിയ ആസിഫ് അലി ചിത്രം കാസര്‍ഗോള്‍ഡ് എന്നിവയാണ് ഇപ്പോള്‍ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

മാര്‍ക്ക് ആന്റണിയില്‍ ഒരു പ്രധാന വേഷത്തില്‍ എസ്.ജെ സൂര്യയും എത്തിയിരുന്നു. മാര്‍ക്ക് ആന്റണി സ്ട്രീം ചെയ്യുന്നത് ആമസോണ്‍ പ്രൈം വീഡിയോയിലും കാസര്‍ഗോള്‍ഡ് സ്ട്രീമിങ് ചെയ്യുന്നത് നെറ്റ്ഫ്‌ലിക്‌സിലുമാണ്.

വിശാല്‍ ചിത്രം മാര്‍ക്ക് ആന്റണിക്ക് മികച്ച അഭിപ്രായങ്ങള്‍ തിയേറ്റര്‍ റിലീസില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ കസര്‍ഗോള്‍ഡിന് ആകട്ടെ തിയേറ്ററില്‍ ശോഭിക്കാനായില്ല.

ഒ.ടി. ടി പ്രേക്ഷകര്‍ എത്തരത്തില്‍ ഇരു ചിത്രങ്ങളെയും സ്വീകരിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാന്‍ കഴിയും.
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത മാര്‍ക്ക് ആന്റണിയില്‍ സെല്‍വരാഘവന്‍, ഋതു വര്‍മ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി.വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിങ് വിജയ് വേലുക്കുട്ടി, സ്റ്റണ്ട് കനല്‍ കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, രവി വര്‍മ്മ എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു.

എസ്. വിനോദ് കുമാറായിരുന്നു നിര്‍മാണം. ശത്രുവിന് ശേഷം വിശാലിനൊപ്പം നിര്‍മാതാവിന്റെ രണ്ടാമത്തെ പ്രോജക്റ്റ് മാര്‍ക്ക് ആന്റണി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആമസോണിലും ഇത്രയും ഭാഷകളില്‍ ചിത്രം കാണാനാകും.

മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് കാസര്‍ഗോള്‍ഡ് ആസിഫ് അലിക്കൊപ്പം സണ്ണി വെയിന്‍, വിനായകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

Content Highlight: Mark antony& Kasargold started streaming on ott