പ്രമുഖ ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിന്‍ സ്ഥാപനം യാഹൂവിന്റെ ചീഫ് എക്‌സിക്യുട്ടിവ് സ്ഥാനത്തേക്കു ഗൂഗിള്‍ മുന്‍ വൈസ് പ്രസിഡന്റ്. 37കാരി മരിസ മേയറെയാണു യാഹൂ നിയമിച്ചത്. ഗൂഗിളും ഫേസ്ബുക്കുമായി ഓണ്‍ലൈന്‍ യുദ്ധം നടക്കുന്നതിനിടെയാണു ശത്രുപാളയത്തില്‍ നിന്നു തന്നെ കമ്പനി സി.ഇ.ഒയെ നിയമിക്കുന്നത്. []
യാഹൂ തലപ്പത്ത് ഈ വര്‍ഷം നിയമിതയാകുന്ന മൂന്നാമത്തെയാളാണു മരിസ. മേയ് മാസത്തില്‍ യാഹൂ സി.ഇ.ഒ സ്ഥാനത്തു നിന്നു രാജിവച്ച സ്‌കോട്ട് തോംസണു പകരമാണു മരിസയുടെ നിയമനം. ഇല്ലാത്ത കംപ്യൂട്ടര്‍ സയന്‍സ് ബിരുദം ബയോഡേറ്റയില്‍ ഉള്‍പ്പെടുത്തിയതു കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തോംസണിന്റെ രാജി. പിന്നീടു സി.ഇ.ഒ സ്ഥാനത്തേക്കു റോസ് ലെവിന്‍ഡസണെ നിയമിച്ചു.
ഗൂഗിളിന്റെ വളര്‍ച്ചയില്‍ മരിസ മേയറുടെ പങ്ക് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. അതുകൊണ്ടു തന്നെ മരിസയുടെ നിയമനം വലിയ പ്രതീക്ഷയോടെയാണു യാഹൂ നോക്കിക്കാണുന്നത്.
സിലിക്കണ്‍വാലി ആസ്ഥാനമായ അന്താരാഷ്ട്ര വെബ് സെര്‍ച്ച് കമ്പനിയാണു യാഹൂ.