ഇറ്റാലിയന്‍ ദേശീയ ടീമിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മരിയോ ബലോട്ടെല്ലി. ഇറ്റലി ടീമിലേക്ക് തിരിച്ചു വരാന്‍ താന്‍ യോഗ്യനാണെന്നും ഇറ്റലിയുടെ ഏറ്റവും മികച്ച സ്ട്രൈക്കര്‍ താനാണെന്നുമാണ് ബലോട്ടെല്ലി.
‘ഞാന്‍ നന്നായി നിലനില്‍ക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ഏറ്റവും ശക്തന്‍ ആണെന്ന് കണക്കാക്കും,’ മരിയോ ബലോട്ടെല്ലി ടി.വി പ്‌ളേയോട് പറഞ്ഞു.
ബലോട്ടെല്ലി അവസാനമായി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇറ്റലിക്ക് വേണ്ടി കളിച്ചത്. പിന്നീട് താരത്തിന് ഇറ്റലിയുടെ മുന്നേറ്റനിരയിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു. അസൂറികള്‍ക്കായി 34 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ബലോട്ടെല്ലി 14 ഗോളുകള്‍ നേടിയിട്ടുണ്ട്. 2014 ലോകകപ്പില്‍ ഇറ്റലിക്ക് വേണ്ടി കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ നേടിയിരുന്നു.
നിലവില്‍ സൂപ്പര്‍ ലിഗയില്‍ അദാന ഡെമിര്‍സ്‌പോറിനായി അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകള്‍ നേടിക്കൊണ്ട് മികച്ച ഫോമിലാണ് ബലോട്ടെല്ലി.
2024 യൂറോ യോഗ്യത മത്സരത്തില്‍ ഉക്രൈനെതിരെ ഗോള്‍ രഹിത സമനില ആയതോടെ ഇറ്റലി അടുത്തവര്‍ഷം ജര്‍മനിയില്‍ വച്ച് നടക്കുന്ന യൂറോ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിരുന്നു.
2018, 2022 ലോകകപ്പുകളില്‍ യോഗ്യത നേടാന്‍ ഇറ്റലിക്ക് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളിലും കളിക്കാന്‍ സാധിക്കാത്ത ഇറ്റലിക്ക്
വലിയ തിരിച്ചടിയാണ് നല്‍കിയതെങ്കിലും അവര്‍ 2021ലെ യൂറോ കപ്പ് വിജയിച്ചിരുന്നു. 2024ലെ യൂറോ കിരീടം കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന അസൂറിപടയുടെ മുന്നേറ്റനിരയില്‍ മരിയോ ബലോട്ടെല്ലി ഇടം നേടുമോ എന്ന് കണ്ടുതന്നെ അറിയണം.
യൂറോ കപ്പിലേക്ക് നീങ്ങുന്ന ഇറ്റാലിയന്‍ ടീമില്‍ റാസ്പഡോരി, സ്‌കാമാക്ക, മോയ്സ് കീന്‍ എന്നീ നിരവധി ഓപ്ഷനുകളുണ്ട്. അതുകൊണ്ട് തന്നെ ലൂസിയാനോ സ്‌പെല്ലെറ്റി മരിയോയെ ഉള്‍പ്പെടുത്തുമോ എന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Mario Balotelli talks about the comeback of Italy national team.