Obituary
നടന്‍ വി.പി. ഖാലിദ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 24, 05:56 am
Friday, 24th June 2022, 11:26 am

കൊച്ചി: ചലച്ചിത്ര നടന്‍ വി.പി. ഖാലിദ് അന്തരിച്ചു. ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു അന്ത്യം. മഴവില്‍ മനോരമയിലെ മറിമായം എന്ന ഹാസ്യപരിപാടിയിലൂടെ പ്രശസ്തനായിരുന്നു.

നാടകങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ ഖാലിദ് ആലപ്പി തിയേറ്റേഴ്‌സ് അംഗമായിരുന്നു. അറിയപ്പെടുന്ന ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം.

നാടകങ്ങളില്‍ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി. 1973ല്‍ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് സിനിമയിലെത്തുന്നത്.

ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ മക്കളാണ്.

 

 

Content Highlight: Actor VP Khalid Passed Away