പോത്തന്‍കോട്: തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നടത്തിയ ഇഫ്താര്‍ വിരുന്ന് വിവാദമായി. കഞ്ചാവ് കേസ് പ്രതികളുടെ നേതൃത്വത്തിലായിരുന്നു പൊലീസുകാരും ചേര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഇഫ്താര്‍ വിരുന്ന് നടത്തിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ പൊലീസിനെതിരെ വിമര്‍ശനമുയരുകയായിരുന്നു. സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ എസ്.ഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയും കള്ളനോട്ട് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളും ചേര്‍ന്നാണ് ഇഫ്താര്‍ വിരുന്നിന് നേതൃത്വം നല്‍കിയതെന്നാണ് ആരോപണം ഉയരുന്നത്. പൊലീസിന്റെയും പ്രതികളുടെയും ഇടനിലക്കാരന്‍ എന്ന അറിയിപ്പെടുന്ന ഒരാളും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജനങ്ങളെല്ലാം കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ച് വീടുകളില്‍ കഴിയുമ്പോള്‍ പൊലീസ് ഇത്തരത്തിലുള്ള ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത് ഗുരുതര വീഴ്ചയാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Marijuana case convicts conducts Iftar in Police Station in Kerala