മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ ചിത്രമാണ് കര്‍ണന്‍. നിരൂപക പ്രശംസക്കൊപ്പം ബോക്‌സ് ഓഫീസ് വിജയവുമായ ചിത്രത്തില്‍ മലയാളി താരങ്ങളായ രജിഷ വിജയനും ലാലും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
ചിത്രത്തിന്റെ ആദ്യ ഡ്രാഫിറ്റില്‍ നായകന്‍ മരിക്കുന്നതായാണ് താന്‍ ആദ്യം എഴുതിയിരുന്നതെന്ന് പറയുകയാണ് മാരി സെല്‍വരാജ്. നായകനാരാകുമെന്ന് തീരുമാനിക്കാതെ എഴുതിയതാണ് അതെന്നും എന്നാല്‍ ധനുഷ് ചിത്രത്തിലേക്ക് വന്നതോടെ കഥ താന്‍ മാറ്റിയെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ മാരി പറഞ്ഞു.
മുന്‍ ചിത്രങ്ങളിലെ നായകന്മാരായ കര്‍ണനും പരിയനും മരിക്കുന്നില്ല, നായകന്മാര്‍ മരിക്കില്ലെന്ന് നിങ്ങളുടെ വിശ്വാസമാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘അങ്ങനെയൊന്നുമല്ല. ഞാന്‍ എഴുതിയ ആദ്യ ഡ്രാഫ്റ്റില്‍ കര്‍ണന്‍ മരിക്കുകയായിരുന്നു. ഇക്കാര്യം മറയ്‌ക്കേണ്ട ആവശ്യമില്ല. ധനുഷ് സാര്‍ വന്നതോടെ ചിത്രം മെയ്ന്‍ സ്ട്രീമിലേക്ക് മാറി. അതുകൊണ്ട് ഞാന്‍ കഥ മാറ്റി. ആദ്യകഥയില്‍ നായകന്‍ മരിക്കുകയായിരുന്നു. അത് ധനുഷ് സാറിന് വേണ്ടി എഴുതിയതല്ല. ഒരു സാധാരണ കഥയായിരുന്നു. ആര് അഭിനയിക്കണം എന്ന് തീരുമാനിക്കാതെ എഴുതിയതായിരുന്നു,’ മാരി സെല്‍വരാജ് പറഞ്ഞു.
മാരിയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്ത് വന്ന മാമന്നന്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്.
ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.
ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിര്‍മാണം. തേനി ഈശ്വറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം കൂടിയായ മാമന്നന്‍ ജൂണ്‍ 29 ബക്രീദ് ദിനത്തിലാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
Content Highlight: mari selvaraj talks about karnan movie