ധനുഷ് നായകനായെത്തുന്ന കര്‍ണന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് പരിയേറും പെരുമാള്‍ ഫെയിം മാരി ശെല്‍വരാജ്. രജിഷ വിജയന്‍ നായികയായെത്തുന്ന കര്‍ണന്റെ ചിത്രീകരണം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാവും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കര്‍ണന് ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ധ്രുവ് വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നതാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആദിത്യ വര്‍മ്മയിലൂടെയാണ് ധ്രുവ് വിക്രം തന്റെ സിനിമാ അരങ്ങേറ്റം കുറിച്ചത്.
തെലുങ്കില്‍ സൂപ്പര്‍ഹിറ്റ് ആയിരുന്ന അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റിമേക്ക് ആയിരുന്നു ആദിത്യ വര്‍മ്മ. ഇ ഫോര്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.
ഇ ഫോര്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ് തന്നെ ആയിരിക്കും മാരി ശെല്‍വരാജ് ചിത്രത്തിന്റെയും നിര്‍മ്മാണം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ