| Thursday, 18th January 2024, 1:44 pm

'പ്രതികരിക്കാൻ കഴിയാതെ ഇറങ്ങിപോകേണ്ടി വന്നതാണ്; എല്ലാ ആണുങ്ങളും എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല'; മറുപടിയുമായി മെറീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ നടന്ന സംഭവത്തില്‍ വിശദീകരണവുമായി നടി മെറീന. ഷൂട്ടിങ് സെറ്റില്‍ തനിക്ക് നേരിട്ട ഒരനുഭവം മുഴുവനാക്കാന്‍ കഴിയാതെ അഭിമുഖത്തില്‍ നിന്നും എഴുന്നേറ്റു പോകേണ്ടി വന്നെന്നാണ് മെറീന പറയുന്നത്.

‘വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുമായി ബന്ധപ്പെട്ട് കൊടുത്ത അഭിമുഖത്തിന്റെ ക്ലിപ്പ് ആണ് ഞാൻ നിങ്ങൾക്ക് കാണിച്ചു തന്നത്. ഈ അഭിമുഖം ഓൺ എയർ വന്നതിനുശേഷം അതിന്റെ സത്യാവസ്ഥ എന്താണെന്നറിയാൻ നിരവധി പേരാണ് വിളിക്കുന്നത്. മിക്ക ആളുകൾക്കും തോന്നിയിരിക്കുന്നത് ഇതൊരു സ്ക്രിപ്റ്റഡ് ആയിട്ടുള്ള വേർഷൻ ആണെന്നാണ്. ഇതൊരിക്കലും സ്ക്രിപ്റ്റഡ് ആയിട്ടുള്ള ഇൻറർവ്യൂ അല്ല.

ഞാനത് പ്രത്യേകം എടുത്തു പറയാൻ കാരണം എനിക്കുണ്ടായ ഒരു പ്രശ്നം സംസാരിച്ചതാണ്. സിനിമ പത്തൊമ്പതാം തീയതി റിലീസ് ആവുകയാണ്. ഇത്തരം വിവാദങ്ങൾ സിനിമയെ ബാധിക്കരുത് എന്നുള്ളതുകൊണ്ടാണ് ഈ വിഡിയോ ചെയ്യുന്നത്.

എനിക്ക് ഒരുപാട് വിഷമമായിട്ട്, പ്രതികരിക്കാൻ പറ്റാതെ ആ അഭിമുഖത്തിൽ നിന്ന് ഇറങ്ങിപോകേണ്ടി വന്നതാണ്. ഞാനെന്താണ് പറയാൻ വന്നത് എന്നുള്ളത് പോലും അംഗീകരിച്ചിട്ടില്ല എന്ന് തോന്നി. അതുകൊണ്ടാണ് ഞാൻ എഴുന്നേറ്റു മാറിയത്. ഇപ്പോൾ അത് പറയുമ്പോൾ തന്നെ അൺകൺഫർട്ടബിൾ ആവുകയാണ്. ആണുങ്ങൾക്ക് എതിരെ പറഞ്ഞെന്നും, ഫെമിനിച്ചി എന്ന് പറഞ്ഞുന്നുമുള്ള കമന്റുകളാണ് അഭിമുഖത്തിന് താഴെ വരുന്നത്.

ഞാൻ എല്ലാ ആണുങ്ങളും എന്ന് പറഞ്ഞ് സ്റ്റേറ്റ് ചെയ്ത് പറഞ്ഞതല്ല. എന്റെ സുഹൃത്തായ ഷൈൻ ടോം ചാക്കോയെ പോലുമല്ല ഞാൻ പറഞ്ഞത്. ചില ആളുകൾ, ആ ചില ആളുകളിൽപ്പെടുന്നത് ആണുങ്ങൾ ആയതുകൊണ്ട് അങ്ങനെ പറഞ്ഞു എന്നേയുള്ളൂ. അത് പേഴ്സണലി ഒരു ആർട്ടിസ്റ്റുകൾക്കോ നിങ്ങൾക്ക് ആർക്കെങ്കിലും അത് കാരണം ബുദ്ധിമുട്ടോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ അതിന് ക്ഷമ ചോദിക്കുന്നു. ഞാൻ ഒരിക്കലും അത് വിചാരിച്ച് പറഞ്ഞതല്ല. എനിക്ക് ഉണ്ടായിട്ടുള്ള ഒരുപാട് സംഭവങ്ങളിൽ നിന്നും ഒന്നുരണ്ട് സംഭവങ്ങൾ പറഞ്ഞു എന്നേയുള്ളു.

ഞാൻ പറയാൻ വന്ന സംഭവം എനിക്കന്ന് പറയാൻ പറ്റിയില്ല. തിരുവനന്തപുരത്ത് ഞാനൊരു സിനിമ ചെയ്യുകയായിരുന്നു . ആ സിനിമയിൽ രണ്ട് ആൺ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. ഒരു സ്ത്രീയെന്ന നിലയ്ക്ക് ഞാൻ അന്ന് പിരീഡ്സ് ആയിട്ടിരിക്കുകയായിരുന്നു. പിരീഡ്സ് ആകുമ്പോൾ ഒരു റൂം ഉണ്ടെങ്കിൽ പോലും നല്ലൊരു ബാത്റൂം വേണമെന്ന് നമ്മൾ ആഗ്രഹിക്കുമല്ലോ.

ആദ്യത്തെ ദിവസം ഞാൻ ഷൂട്ടിന് വന്നപ്പോൾ എന്റെ റൂമിൽ പ്രോപ്പർ ബാത്റൂം പോലുമില്ല. മെയിൽ ആയിട്ടുള്ള ലീഡ് ആർട്ടിസ്റ്റുകൾക്ക് കാരവൻ കൊടുത്തിട്ടുണ്ട്. ‘ വേണമെങ്കിൽ ഈ കാരവൻ യൂസ് ചെയ്തോളൂ കുഴപ്പമില്ല’ എന്ന് അവർ പറഞ്ഞു. എനിക്കത് കംഫർട്ടബിൾ ആയില്ല. അവർക്ക് കൊടുത്തതാണല്ലോ എന്നുള്ളത് കൊണ്ട് അതിന്റെ പുറകെ പോയില്ല എന്നുള്ളതാണ്.

അതൊരു ഇൻസിഡന്റ് ആണ്. ഞാൻ ആണുങ്ങൾ മുഴുവൻ അങ്ങനെയാണെന്നല്ല സംസാരിച്ചത്. ഈ വ്യക്തികൾ എന്നോട് നല്ല രീതിയിൽ പെരുമാറിയിട്ടുണ്ട്. എനിക്ക് വ്യക്തികളുടെ പേര് പറയണമെങ്കിൽ പോലും ആ സിറ്റുവേഷനിൽ നെഗറ്റീവ് ആകും എന്ന് തോന്നിപ്പോയി.

രണ്ടാമത്തെ കേസ് എന്തെന്ന് പറഞ്ഞാ ഇത് ഒരിക്കലും ഒറ്റ ഇൻസിഡന്റ് അല്ല. വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ സെറ്റിൽ എനിക്ക് നല്ല കാരവൻ കൊടുത്തില്ലേയെന്ന് ഷൈൻ പ്രൊഡക്ഷൻ ടീമിനോട് ചോദിക്കുന്നുണ്ട്. ആ ചോദ്യം പോലും ന്യായമായി എനിക്ക് തോന്നിയിട്ടില്ല.
ഞാനൊരു സെറ്റിൽ പോയിട്ട് ഷൈനിന് കാരവൻ കൊടുത്തോ വേറെ ഒരു ആർട്ടിസ്റ്റിന് നല്ലൊരു കാരവൻ കൊടുത്തോയെന്ന് ഞാൻ ചോദിക്കില്ല,’ മെറീന പറഞ്ഞു.

Content Highlight: Mareena’s reaction video

We use cookies to give you the best possible experience. Learn more