അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയുമൊത്ത് കുട്ടിക്കാലത്തുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഫ്രഞ്ച് താരം മാര്‍ക്കസ് ടൂറാം.
മെസി മാര്‍കസ് ടൂറാമിന് ചെറുപ്പകാലത്ത് നല്‍കിയ ബൂട്ട് അന്ന് തന്റെ സുഹൃത്തിന് കൈമാറിയതില്‍ ഇപ്പോഴും ഖേദിക്കുന്നുണ്ടെന്നാണ് മാര്‍കസ് പറഞ്ഞത്.
‘മെസിയുടെ തന്ന ഒരു ജോഡി ഷൂ ഞാന്‍ നഷ്ടപ്പെടുത്തി. ഈ സംഭവം ഓര്‍ത്ത് ഞാന്‍ എല്ലാ ദിവസവും ഖേദിക്കാറുണ്ട്,’ മാര്‍ക്കസ് ഡാസ്‌ന്നോട് പറഞ്ഞു.
2006-08 വര്‍ഷങ്ങളില്‍ മെസിയും മാര്‍കസിന്റെ പിതാവായ ലിലിയര്‍ ടൂറാമും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ ഒരുമിച്ച് കളിക്കുമ്പോള്‍ ആയിരുന്നു സംഭവം.
ലിലിയന്റെ കൂടെ പരിശീലന ക്യാമ്പില്‍ ചേരാന്‍ മാര്‍കസ് ആഗ്രഹിച്ചില്ലെങ്കിലും താരത്തിന് കളിക്കാന്‍ ബൂട്ട് ഉണ്ടായിരുന്നില്ല. എന്നാല്‍ അന്ന് മാര്‍ക്കസിന് മെസി ഒരു ജോഡി ബൂട്ട് നല്‍കുകയായിരുന്നു. എന്നാല്‍ ഈ ബൂട്ട് അടുത്ത ദിവസം മാര്‍ക്കസ് ടൂറാം തന്റെ സുഹൃത്തിന് കൊടുക്കുകയായിരുന്നു.
2022 ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ മെസിയും ടൂറാം മുഖാമുഖം വന്നിരുന്നു. അന്ന് ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടുകയും ഒടുവില്‍ പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ അര്‍ജന്റീന വിജയിക്കുകയും ലോക കിരീടം സ്വന്തമാക്കുകയും ആയിരുന്നു. ആ ടൂർണമെന്റിൽ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ഗോള്‍ഡന്‍ ബൗള്‍ മെസി സ്വന്തമാക്കിയിരുന്നു.
അതേസമയം മാര്‍ക്കസ് ടൂറാം നിലവില്‍ നടന്നുകൊണ്ടിരിക്കുന്നയൂറോ യോഗ്യത മത്സരങ്ങളില്‍ ഫ്രാന്‍സിന് വേണ്ടി നാല് മത്സരങ്ങളില്‍ നിന്നും രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്.
Content Highlight: Marcus Thuram share a incident about Lionel messi.