ടി-20 ലോകകപ്പില്‍ വമ്പന്‍ കുതിപ്പിലാണ് ഓസ്‌ട്രേലിയ. ഗ്രൂപ്പ് ബിയില്‍ നാല് മത്സരങ്ങളും വിജയിച്ച് 8 പോയിന്റാണ് കങ്കാരുപ്പട സ്വന്തമാക്കിയത്. +2.791 എന്ന തകര്‍പ്പന്‍ നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്.
ടി-20 ലോകകപ്പില്‍ വമ്പന്‍ കുതിപ്പിലാണ് ഓസ്‌ട്രേലിയ. ഗ്രൂപ്പ് ബിയില്‍ നാല് മത്സരങ്ങളും വിജയിച്ച് 8 പോയിന്റാണ് കങ്കാരുപ്പട സ്വന്തമാക്കിയത്. +2.791 എന്ന തകര്‍പ്പന്‍ നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്.
ജൂണ്‍ 16ന് നടന്ന ടി-20 ലോകകപ്പ് മത്സരത്തില്‍ സ്‌കോട്ലാന്‍ഡിനെതിരെ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയാണ് ടീം വിജയക്കുതിപ്പ് തുടര്‍ന്നത്. ബ്യുസെജര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് സ്‌കോട്‌ലാന്‍ഡ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു.
ട്രാവിസ് ഹെഡിന്റെയും മാര്‍ക്കസ് സ്റ്റോയിനിസിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ഓസീസിന് വിജയിക്കാന്‍ സാധിച്ചത്. 49 പന്തില്‍ നാല് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. സ്റ്റോയിനിസ് 29 പന്തില്‍ രണ്ട് സിക്സറും ഒമ്പത് ഫോറും അടക്കം 59 റണ്‍സും നേടി. ടിം ഡേവിഡ് 28 റണ്‍സും നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
മിന്നും പ്രകടനം കാഴ്ചവെച്ച മാര്‍ക്കസ് സ്റ്റോയിനിസാണ് കളിയിലെ താരം. മാത്രമല്ല ബാറ്റ് കൊണ്ടും ബോളുകൊണ്ടും ലോകകപ്പില്‍ തകര്‍ത്താടിയ ഓള്‍ റൗണ്ടര്‍ ഇപ്പോള്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.
മാര്‍ക്കസ് സ്റ്റോയിനിസ് ടി-20 ഐയില്‍ ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറാകാനാണ് താരത്തിന് സാധിച്ചത്. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയെ പിന്തള്ളിയാണ് സ്റ്റോയിനിസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് ശ്രീലങ്കയുടെ വനിന്ദു ഹസരംഗയും മൂന്നാം സ്ഥാനത്ത് ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനുമാണ്.
Content Highlight: Marcus Stoinis In Record Achievement In T20i Cricket