മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലണ്ട് സൂപ്പര്‍താരം മാര്‍ക്കസ് റാഷ്‌ഫോര്‍ട് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വലിയ ആരാധകനാണ്. ഇപ്പോഴിതാ റൊണാള്‍ഡോ 2018ല്‍ റാഷ്‌ഫോഡിന് നല്‍കിയ സമ്മാനത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.
റൊണാള്‍ഡോ റാഷ്ഫോഡിന് നല്‍കിയ ആ സമ്മാനം ഇതുവരെ താരം തൊട്ടിട്ടില്ലെന്നും മറ്റ് ആരെയും അത് ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്നുമാണ് ഇംഗ്ലണ്ട് താരം വെളിപ്പെടുത്തിയത്.
2018ല്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനൊപ്പം അവിസ്മരണീയമായ നീണ്ട കരിയര്‍ കെട്ടിപടുത്തതിന് ശേഷം റൊണാള്‍ഡോ സാന്റിയാഗോ ബെര്‍ണബ്യുവില്‍ നിന്നും പടിയിറങ്ങുന്ന സമയത്ത് ആയിരുന്നു റോണോ ഇംഗ്ലണ്ട് താരത്തിന് സമ്മാനം നല്‍കിയത്.ഒരു ജോടി നൈക്ക് ഷൂ ആണ് പോര്‍ച്ചുഗീസ് ഇതിഹാസം റാഷ്‌ഫോഡിന് സമ്മാനമായി നല്‍കിയത് എന്നാല്‍ ആ പാദരക്ഷകള്‍ റാഷ്ഫോഡ് അമൂല്യമായി സൂക്ഷിക്കുകയായിരുന്നുവെന്നാണ് ഇംഗ്ലീഷ് താരം വെളിപ്പെടുത്തിയത്.
❗🗣️ Marcus Rashford on the shoes Cristiano Ronaldo gave to him in 2018:
“No one can touch them. If anything happened to them, I don’t know what I would do to myself. So it’s better to keep them away.” pic.twitter.com/qqgql7fNFU
— TCR. (@TeamCRonaldo) November 15, 2023
‘ആര്‍ക്കും ആ സമ്മാനം തൊടാന്‍ കഴിയില്ല. ഫുട്‌ബോളിലെ എന്റെ പ്രിയപ്പെട്ട കളിക്കാരില്‍ ഒരാളാണ് റൊണാള്‍ഡോ. എനിക്ക് ഈ ഷൂ ഇഷ്ടപ്പെട്ടു അതിനാല്‍ ഇത് ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അതിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ എനിക്കത് നഷ്ടമാവും. അതിനാല്‍ അതില്‍ നിന്നും എല്ലാവരെയും അകറ്റി നിര്‍ത്തുന്നതാണ് നല്ലത്,’ റാഷ്ഫോഡ് സ്നീക്കര്‍ ഷോപ്പിംഗിനോട് പറഞ്ഞു.
Marcus Rashford has insisted a gift he received from former Manchester United team-mate Cristiano Ronaldo is off limits to everyone pic.twitter.com/3vgy6paCjo
— 𝒞𝑅𝟩 (@Infinite_CR7) November 14, 2023
Man Utd’s Marcus #Rashford reveals special gift Cristiano #Ronaldo gave him he keeps locked away that no one’s allowed to touch #CR7 #MUFC https://t.co/vmjPxqZrp5 pic.twitter.com/XLVb0kGVBJ
— Chris Burton (@Burtytweets) November 14, 2023
2021ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയും റാഷ്‌ഫോഡും ഒരുമിച്ച് കളിച്ചിട്ടുണ്ട്. 39 മത്സരങ്ങളാണ് ഇരുവരും ഒരുമിച്ച് കളിച്ചത് അതില്‍ രണ്ട് സംയുക്ത ഗോളുകളും പിറന്നു.
2022ല്‍ ഓള്‍ഡ് ട്രഫോഡില്‍ നിന്നും റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറിലേക്ക് ചേക്കേറുകയായിരുന്നു. സൗദി ക്ലബ്ബിനൊപ്പം 36 മത്സരങ്ങളില്‍ നിന്നും 30 ഗോളുകളും 11 അസിസ്റ്റുകളും ആണ് റൊണാള്‍ഡോ നേടിയത്.
ഈ സീസണിലും റൊണാള്‍ഡോ തന്റെ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് സൗദിയില്‍ നടത്തുന്നത്. നിലവില്‍ 12 ഗോളുകളും ഏഴ് അസിസ്റ്റുകളുമായി മുന്നേറുകയാണ് റൊണാള്‍ഡോ.
അതേസമയം ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മാര്‍ക്കസ് ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ മാത്രമാണ് റാഷ്‌ഫോഡിന് നേടാനായത്.
Content Highlight: Marcus Rashford reveals special gift from Cristiano Ronaldo.