പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് ബ്രെന്റ്‌ഫോഡിനെ തകര്‍ത്ത് കൊണ്ടായിരുന്നു യുണൈറ്റഡിന്റെ ജയം. സൂപ്പര്‍താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോള്‍ നേടിയത്. മത്സരത്തിന്റെ 24ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്.
മത്സരത്തിന് ശേഷം സഹതാരം ആന്റണിയെ പ്രശംസിച്ചിരിക്കുകയാണ് റാഷ്‌ഫോര്‍ഡ്. ബ്രെന്റ്‌ഫോഡ് അപകടകാരികളായ എതിരാളികളാണെന്നും വളരെ മികച്ച രീതിയില്‍ ഡിഫന്‍ഡ് ചെയ്തുനിന്ന അവരെ കീഴപ്പെടുത്താന്‍ സഹായിച്ചത് ആന്റണിയുടെ ബുദ്ധിപരമായ നീക്കമാണെന്നും റാഷ്‌ഫോര്‍ഡ് പറഞ്ഞു. ബി.ബി.സിയോടാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
I have no words for any Manchester United fans who still can’t see what Antony brings to this team.
He keeps improving and will only get better 🇧🇷 pic.twitter.com/XBHzDmfKlW
— UF (@UtdFaithfuls) April 5, 2023
Andy Cole “If I was a striker in this Manchester United team and saw Antony was playing on the right wing, I’d be pulling my hair out because I know that I will never get a cross my way”
People correctly say we need a striker BUT we also need to create chances for the striker. pic.twitter.com/wrj5Hjp7uW
— 𝘾𝙖𝙣𝙩𝙤𝙣𝙖 𝘾𝙤𝙡𝙡𝙖𝙧𝙨 – aka Larry 🇾🇪 (@Cantona_Collars) April 5, 2023
‘ബ്രെന്റ്‌ഫോഡിനെ കീഴപ്പെടുത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവര്‍ നന്നായി തന്നെ ഡിഫന്‍ഡ് ചെയ്തിരുന്നു. ആന്റണിയുടെ ബുദ്ധിപരമായ പാസിലാണ് ഞാന്‍ ഗോള്‍ നേടിയത്. സിംപിളായി ഗോള്‍ ചെയ്യാന്‍ സാധിച്ചെങ്കിലും ബ്രെന്റ്‌ഫോഡിനെ തോല്‍പ്പിക്കുക അത്ര എളുപ്പമായിരുന്നില്ല,’ റാഷ്‌ഫോര്‍ഡ് പറഞ്ഞു.
ആന്റണിയെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് ആന്റണിയെയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ആന്റണി അപകടകാരിയായ താരമായി മാറുന്നുണ്ടെന്ന് ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. താരത്തെ പരിഹസിച്ചുള്ളവര്‍ക്കുള്ള മറുപടിയാണ് അദ്ദേഹമിപ്പോള്‍ പുറത്തെടുക്കുന്നതെന്നും വിമര്‍ശനങ്ങളോട് നിശബ്ദനായി നിന്നുകൊണ്ട് താരം പ്രതികരിക്കുകയാണെന്നും ട്വീറ്റുകളുണ്ട്.
Antony did what Erik ten Hag asked him for Manchester United vs Brentford | @RichFay #mufc https://t.co/rlnGSbWpEG
— Man United News (@ManUtdMEN) April 6, 2023
നിലവില്‍ 28 മത്സരങ്ങളില്‍ നിന്ന് 16 ജയങ്ങളുമായി 53 പോയിന്റോടെ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഏപ്രില്‍ എട്ടിന് എവര്‍ട്ടണിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.
Content Highlights: Marcus Rashford praise Antony after the win against Brentford