ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ പി.എസ്.ജി വിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറിയിരിക്കുകയാണ്. പി.എസ്.ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു താരം അറേബ്യന്‍ മണ്ണിലേക്ക് ചേക്കേറുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
നെയ്മര്‍ക്ക് സന്ദേശവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ പി.എസ്.ജിയുടെ മിഡ് ഫീല്‍ഡിങ് താരം മാര്‍ക്കോ വെരാട്ടി. നെയ്മര്‍ക്കൊപ്പം കുറച്ചുകാലം ചെലവഴിക്കാനായതില്‍ സന്തോഷമുണ്ടെന്നും നെയ്മര്‍ എന്നും തനിക്കൊരു സ്‌പെഷ്യല്‍ ഫ്രണ്ടായിരിക്കുമെന്നും വെരാട്ടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലാണ് വെരാട്ടി നെയ്മര്‍ക്കുള്ള സന്ദേശം കുറിച്ചത്.
‘നിങ്ങള്‍ക്കൊപ്പം പി.എസ്.ജിയില്‍ കുറച്ച് കാലം ചെലവഴിക്കാനായതില്‍ ഒരുപാട് സന്തോഷം തോന്നുന്നു. എനിക്ക് നിങ്ങളെ ഒരുപാടിഷ്ടമാണ്. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ആശംസകള്‍ നേരുന്നു. നിങ്ങള്‍ എന്നുമെനിക്കൊരു സ്‌പെഷ്യല്‍ ഫ്രണ്ടാണ്,’ വെരാട്ടി പറഞ്ഞു.
അതേസമയം, ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് അല്‍ ഹിലാല്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യാത്രകള്‍ക്കായി സ്വകാര്യ വിമാനവും താമസിക്കാന്‍ കൊട്ടാരം പോലുള്ള വീടും പരിചാരകരെയും അല്‍ ഹിലാല്‍ നെയ്മര്‍ക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്.
Neymar Jr to Al Hilal, deal now signed! All documents are completed — and medical tests were also successfully passed earlier today 🔵🇸🇦
🛩️ Told Neymar is expected to travel to Saudi later this week, not on Tuesday per current plan.
Deal sealed, Ney joins Saudi league. pic.twitter.com/HpmTfMrrot
— Fabrizio Romano (@FabrizioRomano) August 14, 2023
ഇവക്ക് പുറമെ അല്‍ ഹിലാലിന്റെ ഓരോ ജയത്തിനും 80,000 യൂറോ ബോണസ് നല്‍കും. സൗദി അറേബ്യയെ പ്രൊമോട്ട് ചെയ്യുന്ന ഓരോ പോസ്റ്റിനും അഞ്ച് ലക്ഷം യൂറോയും നെയ്മര്‍ക്ക് ലഭിക്കും. താരം ആവശ്യപ്പെടുന്നതെല്ലാം നല്‍കാന്‍ അല്‍ ഹിലാല്‍ തയ്യാറാണെന്നും ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു ഓഫര്‍ ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ താരമാണ് നെയ്മറെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
വാര്‍ഷിക പ്രതിഫലത്തിനും സീസണ്‍ ബോണസിനും പുറമെയാണ് നെയ്മര്‍ക്കായി അല്‍ ഹിലാല്‍ ഓഫറുകള്‍ വെച്ചുനീട്ടിയിരിക്കുന്നത്. ഇതോടൊപ്പം കാമുകി ബ്രൂണാ ബിയാന്‍കാഡിക്കൊപ്പം താമസിക്കുവാനും അനുമതി ലഭിക്കും. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ഇളവ് ലഭിച്ചിരുന്നു. സൗദിയില്‍ വിവാഹിതരല്ലാത്തവര്‍ ഒരുമിച്ച് താമസിക്കാന്‍ പാടില്ലെന്നാണ് നിയമം.
🎥 Behind the scenes of our new reinforcements 😎#Neymar_Hilali pic.twitter.com/dHeiIQrYcS
— AlHilal Saudi Club (@Alhilal_EN) August 15, 2023
അതേസമയം, അല്‍ ഹിലാലുമായി നെയ്മര്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെക്കുക. താരം നിലവില്‍ സൗദിയില്‍ എത്തിയിട്ടുണ്ടെന്നും വൈദ്യ പരിശോധനക്ക് ശേഷം ഈ ആഴ്ച തന്നെ നെയ്മറിനെ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നെയ്മറിന്റെ ട്രാന്‍സ്ഫറിലൂടെ ഏകദേശം നൂറ് മില്യണിനടുത്താണ് പി.എസ്.ജിക്ക് ലഭിക്കുക. ഈ സമ്മറില്‍ കാലിദൗ കൗലിബാലി, റൂബന്‍ നീവ്‌സ് അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ച അല്‍ ഹിലാല്‍ നെയ്മറിനെയും തട്ടകത്തിലെത്തിച്ച് സ്‌ക്വാഡ് സ്‌ട്രെങ്ത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്.
Content Highlights: Marco Veratti sends message to Neymar